തക്കാളി ഇല്ലാത്ത വീടുണ്ടോ? . തക്കാളി ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന തക്കാളി മിഠായി /ഹൽവ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ 

  • തക്കാളി - 3 എണ്ണം 
  • കോൺഫ്ലോർ - 2 ടീസ്പൂൺ 
  • പഞ്ചസാര -4 ടേബിൾ സ്പൂൺ 
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ 
  • ഡെസിക്കേറ്റഡ് കോക്കനട്ട് - 3 ടേബിൾസ്പൂൺ 
  • നെയ്യ് - 1 ടേബിൾസ്പൂൺ 
  • വെള്ളം - 3 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • തക്കാളി ആവിയിൽ വേവിച്ച ശേഷം തൊലി മാറ്റി മിക്സിയിൽ അരച്ചെടുക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാനിലേക്ക് തക്കാളിയുടെ പൾപ്പും പഞ്ചസാരയും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. കോൺഫ്ലോറിലേക്ക് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കി  രണ്ടു തവണയായി തക്കാളിയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക. കുറുകി വരുന്ന തക്കാളിയിലേക്ക് നെയ്യ്, ഡെസിക്കേറ്റഡ് കോക്കനട്ട്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ, വെണ്ണ തടവിയ പാത്രത്തിലേക്ക് തക്കാളി ഹൽവ മാറ്റി സെറ്റ് ചെയ്യുക. 
  • തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത്  പഞ്ചസാരയും ഡെസിക്കേറ്റഡ് കോക്കനട്ടും യോജിപ്പിച്ചെടുത്തതിൽ പൊതിഞ്ഞ് കഴിക്കാം.

English Summary: Tomato Halwa, Sweet Recipe, Desiccated coconut Recipe