പ്രമേഹ രോഗികൾക്ക് പേടിക്കാതെ തന്നെ ഈ ഇടിയപ്പം കഴിക്കാം. രുചികരവും മൃദുവും ആയ ഇടിയപ്പം ഗോതമ്പുപൊടി ഉപയോഗിച്ച് തയാറാക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1 കപ്പ് 
  • തിളച്ച വെള്ളം - 1 കപ്പ് 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി ഗോതമ്പുപൊടി വറുത്തെടുക്കുക.

വറുത്ത ഗോതമ്പ് പൊടിയിലേക്ക് തിളച്ചവെള്ളം ചേർത്ത്  നല്ലതുപോലെ കുഴച്ചെടുത്ത് മാവ് മൃദുവാക്കുക. ഒരു സേവനാഴിയിൽ ഇടിയപ്പത്തിന് ഉപയോഗിക്കുന്ന ചില്ലിട്ട ശേഷം കുഴച്ചു മൃദുവാക്കിയ മാവ് നിറച്ച് ഇടിയപ്പ തട്ടിലേക്ക് ഇടിയപ്പത്തിന്റ ആകൃതിയിൽ ഇടിയപ്പം പിഴിഞ്ഞെടുക്കുക.

ഇഡലി ചെമ്പിൽ വെള്ളം ചൂടാക്കി ഇഡലി തട്ട്  ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. രുചികരവും ആരോഗ്യകരവുമായ ഗോതമ്പുപൊടി ഇടിയപ്പം ഇഷ്ടമുള്ള കറികൂട്ടി കഴിക്കുക.

English Summary:  Easy Wheat Idiyappam, Gothambu Noolappam , Wheat Idiyappam, Breakfast Recipe