ആവി പറക്കുന്ന ചിക്കൻ ഫ്രൈ ഇങ്ങനെ തയാറാക്കി നോക്കൂ.

ചേരുവകൾ 

  • ചിക്കൻ - 500 ഗ്രാം 
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ 
  • ജിൻജർ ഗാർലിക് പേസ്റ്റ് -1 ടീസ്പൂൺ 
  • കുരുമുളകുപൊടി -1 ടീസ്പൂൺ 
  • ഗരം മസാല -1/2 ടീസ്പൂൺ 
  • പെരും ജീരകം പൊടിച്ചത് -1/2 ടീസ്പൂൺ 
  • വിനാഗിരി /ലൈം ജ്യൂസ്‌ -1ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • അരിപ്പൊടി - 1 ടീസ്പൂൺ 

അലങ്കരിക്കാൻ

  • പച്ചമുളക് - 5 എണ്ണം 
  • കറിവേപ്പില - 2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ജിൻജർ ഗാർലിക് പേസ്റ്റ്, കുരുമുളകുപൊടി, ഗരം മസാല, പെരും ജീരകം പൊടിച്ചത്, വിനാഗിരി /ലൈം ജ്യൂസ്‌ ഉപ്പ്  എന്നിവ ചേർത്ത് ഇളക്കി മൂന്ന് മണിക്കൂർ വയ്ക്കുക.
  • മൂന്ന് മണിക്കൂറിനു ശേഷം അരിപ്പൊടി ചേർക്കുക. ഷാലോ ഫ്രൈ ചെയ്യാൻ പാകത്തിന് പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്കു മാരിനേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കൻ പീസുകൾ ഇട്ടു ഫ്രൈ ചെയ്യുക.
  • അവസാനം വരുന്ന എണ്ണയിൽ പച്ചമുളകും കറി വേപ്പിലയും ഒന്ന് വറുത്തു കോരുക. ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ പീസുകളുടെ മീതെ ഇതു സ്പ്രിങ്കിൾ ചെയ്തു ചൂടോടെ കഴിക്കാം.