ഈ ന്യൂഡിൽസ് ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കിയതാണെന്ന് കണ്ടാലും രുചിച്ചാലും മനസിലാകില്ല! ഗോതമ്പുപൊടി കൊണ്ട് വളരെ ഹെൽത്തിയായിട്ടുള്ള ന്യൂഡിൽസ്  വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. കുട്ടികൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ കൂടി ചേർത്താൽ എത്രവേണമെങ്കിലും അവർ കഴിച്ചോളും.

മാവ് തയാറാക്കുന്നതിന്

  • ഗോതമ്പുപൊടി - 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ - 1 ടേബിൾ സ്പൂൺ
  • ഇളം ചൂടുവെള്ളം

മസാല തയാറാക്കുന്നതിന്

  • സവാള - 1
  • കാരറ്റ് - 1
  • കാപ്സിക്കം - 1
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • ടൊമാറ്റോ സോസ് - 1 ടേബിൾസ്പൂൺ
  • വിനാഗിരി - 1 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ  – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയിൽ ഉപ്പ്, മഞ്ഞൾപ്പൊടി, എണ്ണ, ഇളം ചൂടുവെള്ളം എന്നിവ ചേർത്ത് കട്ടിയുള്ള മാവായി കുഴച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം അല്പം ഉപ്പും ഓയിലും ചേർത്ത് തിളപ്പിച്ച ശേഷം മാവ് അതിലേക്ക് ഇടിയപ്പം ഉണ്ടാക്കുന്ന അച്ച് ഉപയോഗിച്ച് പിഴിഞ്ഞ് ഇടുക. 5 മിനിറ്റ് വേവിച്ച ശേഷം അതിൽ നിന്ന് ഊറ്റിയെടുത്ത് തണുത്ത വെള്ളത്തിൽ ഇട്ടതിനുശേഷം എടുക്കുക.

ന്യൂഡിൽസ് തയാറാക്കുന്നതിനു വേണ്ടി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, കാരറ്റ്, കാപ്സിക്കം എന്നിവ ഉപ്പ് ചേർത്ത് വഴറ്റി അൽപം മുളകുപൊടി, കുരുമുളകുപൊടി, ടുമാറ്റോ സോസ് എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം നൂഡിൽസ് ഇട്ട് മിക്സ് ചെയ്ത് എടുക്കാം.

Note – ഏത് വെജിറ്റബിൾ ഓയിൽ വേണമെങ്കിലും ന്യൂഡിൽസ് തയാറാക്കാൻ ഉപയോഗിക്കാം, ഇവിടെ സോയാബീൻ റിഫൈൻഡ് ഓയിലാണ് ഉപയോഗിച്ചത്.

English Summary: Homemade Wheat Noodles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT