നാവിൽ തൊട്ടാൽ അലിഞ്ഞു പോകുന്ന തിരുനെൽവേലി ഹൽവ! ഗോതമ്പ് പൊടികൊണ്ട് വീട്ടിൽ തയാറാക്കാനുള്ള രുചിക്കൂട്ട് വായിക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1കപ്പ്
  • പഞ്ചസാരാ - 2 കപ്പ്
  • നെയ്യ്  – 1 കപ്പ്
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  •  ഗോതമ്പ്പൊടി ചപ്പാത്തിക്കു കുഴയ്ക്കും പോലെ കുഴയ്ക്കുക.
  •  ഇതിൽ അഞ്ചു കപ്പ് വെള്ളം ചേർത്ത് 8 മണിക്കൂർ വയ്ക്കുക.
  • ഇനി നല്ലതുപോലെ പിഴിഞ്ഞ് ഗോതമ്പ് പാൽ എടുക്കുക.
  •  ഇൗ പാൽ തെളിയാൻ  നീളമുള്ള ഒരു പാത്രത്തിൽ  രണ്ടു മണിക്കൂർ നേരം വയ്ക്കുക.
  • മുകളിൽ തെളിഞ്ഞ വെള്ളം മാറ്റി പാൽ  മാത്രം എടുക്കുക. ഒരു കപ്പ് പാൽ കിട്ടിയാൽ അതിൽ 4 കപ്പ് വെള്ളം ചേർത്ത് നേർപ്പിച്ച് വയ്ക്കുക.
  •  ഒരു പാൻ ചൂടാക്കി അതിൽ 1/2 കപ്പ് പഞ്ചസാര ചേർത്ത് 1/2 കപ്പ് വെളളമൊഴിച്ച്  അലിയിച്ചു നല്ല ബ്രൗൺ നിറമാകുമ്പോൾ  ബാക്കി പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കുക.
  •  നൂൽപരുവമാകുന്ന സമയത്ത് ഗോതമ്പു പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ രണ്ടു സ്പൂൺ നെയ്യ് ഓരോ പത്തു മിനിറ്റ് ഇടവിട്ട് ചേർത്ത് വരട്ടി എടുക്കുക.

English Summary: Tirunelveli Halwa Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT