വെറും 3 മിനിറ്റ് കൊണ്ട് രുചികരമായ ദോശ റെഡിയാക്കാൻ ഇതാ തലശ്ശേരി സ്പെഷൽ രുചിക്കൂട്ട്.

ആവശ്യമുള്ള സാധനങ്ങൾ

  • പച്ചരി- 1 കപ്പ് (നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചത്)
  • തേങ്ങ - 3/4കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 
  • ചോറ് - 3/4കപ്പ് 

തയാറാക്കുന്ന വിധം

പച്ചരിയും തേങ്ങയും ചോറും ഉപ്പും കൂടി ഒരു മിക്സിയുടെ ജാറിൽ ഇട്ട്, നികക്കെ വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ഒരു ചൂടായ പാനിലേക്ക് ഓരോ തവി ഒഴിച്ചതിനു ശേഷം ദോശ ചുറ്റിച്ച് എടുക്കുക. അടച്ചു വച്ച് വേവിക്കുക. രണ്ടു മിനിറ്റിനു ശേഷം അടപ്പ് മാറ്റി ദോശ പാനിൽ നിന്നും മാറ്റിയെടുക്കാം.

English Summary: Easy Rice Dosa