ഫ്രൈയെ തോൽപ്പിക്കുന്ന രുചിയിൽ ബീഫ്  ചമ്മന്തിപ്പൊടിയാക്കിയാലോ...

ചേരുവകൾ

  • ബീഫ് - 1 കിലോഗ്രാം
  • കുരുമുളക് പൊടി - 2 സ്പൂൺ
  • മഞ്ഞൾപ്പൊടി - അര സ്പൂൺ
  • മല്ലിപ്പൊടി - 1 സ്പൂൺ
  • മുളകുപൊടി- 2 സ്പൂൺ
  • ഇഞ്ചി - 2 കഷണം
  • വെളുത്തുള്ളി - 10 അല്ലി
  • കറിവേപ്പില - 5 തണ്ട്
  • വെളിച്ചണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • ഉണക്കമുളക് 10 എണ്ണം

തയാറാക്കുന്ന വിധം

ബീഫ് കഴുകി വാരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി, പകുതി ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ പകുതി വേവിക്കുക. വെന്തശേഷം ഒരു പാനിൽ ഇട്ട് നന്നായി ഉണങ്ങും വരെ റോസ്റ്റ് ചെയ്യുക. ഒട്ടും വെള്ളമില്ലാതെ വരട്ടി എടുത്ത് തണുപ്പിച്ച് ചുട്ട വറ്റൽ മുളകും ചേർത്ത് മിക്സിയുടെ ജാറിലിട്ട് പൊടിക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക, അതിൽ പൊടിച്ചു വച്ച ബീഫ് ആവശ്യത്തിന് കുരുമുളകും ഉപ്പും ചേർത്ത്  മൊരിച്ച് എടുക്കുക.