ഇങ്ങനെ ഒരു പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ? വ്യത്യസ്‌ത രുചിയിൽ  ഒരു സേമിയ പുട്ട്. ഹെൽത്തി റാഗി സേമിയ പുട്ട്, ഗോതമ്പ് സേമിയ പുട്ട് വീട്ടിൽ തയാറാക്കാം.        

ചേരുവകൾ 

  • റാഗി സേമിയ  -2 കപ്പ്
  • ഗോതമ്പ് സേമിയ -2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന് 
  • തേങ്ങ -1 കപ്പ്
  • വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

റാഗി സേമിയയും  ഗോതമ്പ് സേമിയയും  രണ്ടു  മിനിറ്റ്  ഉപ്പു  വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വെള്ളം നന്നായി വാർത്തെടുത്ത് അത് മിക്സ്‌ ചെയ്ത് എടുക്കുക. ഇത് ഒരു പുട്ട് കുറ്റി എടുത്ത് അതിലേക്ക് കുറച്ചു തേങ്ങ, രാഗി സേമിയ എന്നിവ ലയർ ആക്കി ഇട്ടു കൊടുത്ത് വേവിച്ചെടുക്കുക. ഇതുപോലെ  ഗോതമ്പ് സേമിയയും വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ഹെൽത്തി  റാഗി സേമിയ പുട്ടും, ഗോതമ്പ് സേമിയ പുട്ടും റെഡി.

English Summary: Healthy Breakfast, Vermicelli Ragi Puttu

Show comments