രുചിയുടെ പുതിയ കൂട്ടുകെട്ടുമായി പാവയ്ക്കാ ഈന്തപ്പഴം പിക്കിൾ
പാവയ്ക്കയെന്നു കേൾക്കുമ്പോഴേ നാവിൽ ഇനിയുന്നത് കയ്പാണോ, ഇതാ ഉണക്കമുന്തിരുയും ഈന്തപ്പഴംവും അരച്ചു ചേർത്ത് മയപ്പെടുത്തിയ പാവയ്ക്ക അച്ചാർ.
ചേരുവകൾ
- പാവയ്ക്ക – 4 കപ്പ് (2 വലുത്)
- ഉണക്കമുന്തിരി -1/4 കപ്പ്
- ഇൗന്തപ്പഴം - 14
- ഇഞ്ചി - 3 ടീസ്പൂൺ
- വെളുത്തുള്ളി - 12
- പച്ചമുളക് - 2
- കറിവേപ്പില
- കാശ്മീരി മുളകുപൊടി - 5 ടീസ്പൂൺ
- ഉലുവപൊടി - 3/4 കപ്പ്
- മഞ്ഞൾപ്പൊടി - 1/2 കപ്പ്
- വെള്ളം - 1/2 കപ്പ്
- വിനാഗിരി - 1/2 കപ്പ്
പാകം ചെയ്യുന്നവിധം
∙ഒരു പാത്രത്തിൽ പാവയ്ക്ക അരിഞ്ഞെടുത്ത് അതിൽ മുളകുപൊടിയും ഉപ്പും ചേർത്ത് 10 മിനിറ്റ് വയ്ക്കുക.
∙ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉണക്കമുന്തിരി ഇട്ട് വറുത്തെടുക്കുക.
∙ഇതേ എണ്ണയിൽ നേരത്തേ തയാറാക്കി വച്ചിരിക്കുന്ന പാവയ്ക്ക സോഫ്റ്റ് ആകുന്നതുവരെ വറുത്തെടുക്കുക.
∙വറുത്തെടുത്ത മുന്തിരിങ്ങയും പാവയ്ക്കയും യോജിപ്പിച്ചു വയ്ക്കുക.
∙മിക്സിയിൽ ഇൗന്തപ്പഴം നന്നായി അരച്ചെടുക്കുക.
∙ചട്ടി അടുപ്പത്തുവച്ച് എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പില അരിഞ്ഞതും ചേർത്ത് ചെറിയ ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റുക. അതിൽ മുളകുപൊടിയും ഉലുവാപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ചെടുക്കുക.
∙ഇതിലേയ്ക്ക് ഈന്തപ്പഴം അരച്ചത് ചേർത്ത് വഴറ്റി വെള്ളവും ചേർക്കുക.
∙ ഈന്തപ്പഴം ഡ്രൈ ആകുമ്പോൾ വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീ അണച്ച് പാവക്കയും മുന്തിരിങ്ങയും ചേർത്ത് യോജിപ്പിച്ച് പഞ്ചസാര ചേർത്ത് യോജിപ്പിച്ചെടുക്കുക.
English Summary: Bitter Gourd Pickle