എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ  ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന അച്ചാർ പ്രേമികളെ, ഇതാ ഒരു രസികൻ നെല്ലിക്ക അച്ചാർ രുചി പരിചയപ്പെടാം.

ചേരുവകൾ

  • നെല്ലിക്ക – 1 1/2  കിലോ
  • മഞ്ഞൾപ്പൊടി –1 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 6 ടേബിൾസ്പൂണ്‍
  • വെളുത്തുള്ളി – 3 കുടം
  • ഇഞ്ചി – 1
  • കാന്താരി മുളക് – 8 എണ്ണം
  • കായപ്പൊടി
  • ഉലുവപൊടി
  • കടുക്
  • എള്ളെണ്ണ
  • വിനാഗിരി
  • വെള്ളം

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ നെല്ലിക്കയെടുത്ത്  അതിലേക്ക് കുറച്ച് ഉപ്പുകല്ലും  മഞ്ഞൾപ്പാടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. േശഷം ഇത് തണുപ്പിക്കാനായി മാറ്റിവയ്ക്കുക . നെല്ലിക്ക വേവിച്ച വെള്ളം മാറ്റിവയ്കുക. തണുത്ത ശേഷം വെന്ത നെല്ലിക്ക ഒാരോന്നെടുത്ത് അതിനുള്ളിലെ കുരുകളഞ്ഞെടുക്കുക.

ഒരു പാത്രത്തിൽ എള്ളെണ്ണയെടുത്ത് നന്നായി ചൂടായി വരുമ്പോൾകടുകും ഉലുവയും ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കാന്താരിമുളക് എന്നിവയും ചേർന്ന് നന്നായി ഇളക്കുക. ഇത് ചെറുതായി ചുവന്നുവരുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് 6 സ്പൂൺ കാശ്മീരി മുളകുപൊടിയും ഉലുവപ്പൊടി ചേർത്ത് പച്ചമണം മാറുന്നവരെ  മൂപ്പിക്കുക.  ഇതിലേക്ക് കായപ്പൊടിയും ചേർക്കാം.

ഇതിലേക്ക് നെല്ലിക്ക വേവിച്ച വെള്ളം ഒഴിച്ച്, തയാറാക്കിയ നെല്ലിക്കയും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കാം. നന്നായി തിളച്ചുവരുമ്പോൾ വിനാഗിരി  ചേർത്ത് കൊടുക്കുക.  ആശ്യമെങ്കിൽ ഉപ്പും ചേര്‍ക്കുക. നന്നായി തിളപ്പിക്കുക. ശേഷം പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക. രുചികരമായ നെല്ലിക്ക അച്ചാർ റെഡി.

English Summary:Gooseberry Pickle