ചില്ലിചിക്കൻ വീട്ടിൽ തയാറാക്കാം
സാധാരണ ചില്ലിചിക്കനേക്കാളും രുചികരമായ ഒരു ചില്ലി ചിക്കൻ രുചിക്കൂട്ട്.
ചേരുവകൾ
- 1)ചിക്കൻ - ഒന്നര കിലോ
- സോയ സോസ് - 2 ടേബിൾ സ്പൂൺ
- മൈദ - 3 ടേബിൾ സ്പൂൺ
- കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
- ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- 2) തക്കാളി - 2 എണ്ണം
- പച്ചമുളക് - 2 എണ്ണം
- പഞ്ചസാര - 1 ടേബിൾ
- സെലറിയുടെ തണ്ട് - 15 സെൻറീമീറ്റർ
- 3) സവാള-4 എണ്ണം
- കാപ്സിക്കം -1 എണ്ണം
- ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ വീതം
- കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 2 ടീസ്പൂൺ
- വിനാഗിരി - 1 ടേബിൾസ്പൂൺ
- സോയാസോസ് - 2 ടേബിൾസ്പൂൺ
- മൈദ - 2 ടേബിൾസ്പൂൺ
- കോൺഫ്ലവർ- 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചിക്കനിൽ സോയ സോസ്, മൈദ, കോൺഫ്ലവർ, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു പാനിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചിക്കൻ കഷണങ്ങൾ നല്ല തീയിൽ ഫ്രൈ ചെയ്തെടുക്കുക.
- തക്കാളി, പച്ചമുളക്, പഞ്ചസാര, സെലറിയുടെ തണ്ട് എന്നിവ നന്നായി അരച്ചെടുക്കുക.
- ഒരു വലിയ നോൺസ്റ്റിക് പാത്രം അടുപ്പിൽവെച്ച് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് സവാള ചതുര കഷണങ്ങൾ ആയി അരിഞ്ഞത് ചേർക്കുക ഇതിലേക്ക് കാപ്സിക്കം ചേർക്കുക. അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. വിനാഗിരി ചേർക്കുക. ഒന്ന് വഴറ്റിയശേഷം ചിക്കൻ കഷണങ്ങൾ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ചേർക്കുക. ശേഷം മൂന്ന് മിനിറ്റ് തിളപ്പിക്കുക. മൈദയും കോൺഫ്ലോറും കുറച്ചു വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ച് തിളച്ച് കുറുകി വരുമ്പോൾ തീ കുറച്ച് രണ്ടു മിനിറ്റ് വേവിക്കുക നമ്മുടെ ചില്ലിചിക്കൻ റെഡിയാണ്.
English Summary: Chilli Chicken Recipe