ബിരിയാണിയുടെ മൊഞ്ച് കൂട്ടുന്ന മസാലപ്പൊടിയുടെ രഹസ്യം
മലബാർ കല്യാണ വീടുകളിലെ ബിരിയാണി കഴിച്ചിട്ടുണ്ടോ?? അതിന്റെ രുചി ഒരു ബിരിയാണിക്കും വരില്ല. കാരണം അതിന് പിന്നിൽ ഒരു സീക്രട്ട് മസാല ഉണ്ട് അത് വീട്ടിൽ തന്നെ ഉണ്ടാക്കാം അധികം ചേരുവകൾ ഒന്നും ഇല്ല! പക്ഷേ ഈ മസാല ചേർത്താൽ ബിരിയാണി ഉഷാറാകും.
ചേരുവകൾ
- പട്ട - 30 എണ്ണം / 20 ഗ്രാം
- ഏലയ്ക്ക -30 എണ്ണം / 20 ഗ്രാം
- ഗ്രാമ്പു -25 എണ്ണം / 10 ഗ്രാം
- സ്റ്റാർ പട്ട - 3 ഇതൾ
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം 2 മണിക്കൂർ സൂര്യ പ്രകാശത്തിൽ അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിന് മുകളിൽ ഒരു ചീന ചട്ടി വച്ച് അതിൽ 2 മിനിറ്റ് ചൂടാക്കി എടുക്കുക. അതിന് ശേഷം മിക്സി ജാറിൽ ഇട്ട് 2 മിനിറ്റ് നേരത്തേക്ക് ഫുൾ സ്പീഡിൽ ഇട്ട് പൊടിച്ചു എടുക്കുക.വൃത്തി ഉള്ള ജാറിൽ 6 മാസം വരെ സൂക്ഷിക്കാം. ഇത് നിങ്ങൾക്ക് തക്കാളി ചോറ്, ബിരിയാണി, ചിക്കൻ കറികൾ, മട്ടൺ കറികളിൽ ചേർക്കാം.
English Summary: Biryani Masala Secret