ലോലോലിക്ക (ലൂബിക്കാ) വൈൻ! വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ഒരു പഴമാണിത് കണ്ണുകളുടെ ആരോഗ്യത്തിനും യൗവനം നിലനിർത്താനും സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ലോലോലിക്ക വൈൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ലോലോലിക്ക (ലൂബിക്ക) – 1 1/2 കിലോ
  • പഞ്ചസാര– 1 കിലോ
  • യീസ്റ്റ് – .1 ടീസ്പൂൺ
  • പട്ട – 2 പീസ്
  • ഗ്രാമ്പു – 2
  • ഏലയ്ക്ക –  2
  • ചെറു ചൂട് വെള്ളം

തയാറാക്കുന്ന വിധം

ലോലോലിക്ക കഴുകി നന്നായി വെള്ളം തുടച്ചെടുക്കുക. കഴുകി ഉണക്കിയ ഭരണിയിൽ ലോലോലിക്കയും പഞ്ചസാരയും ഇടവിട്ട് നിരത്തുക. യീസ്‌റ്റ്, ഗ്രാമ്പു, പട്ട, ഏലയ്ക്ക, ചെറു ചൂടുവെള്ളം ഇവ ചേർത്ത് മരത്തവി കൊണ്ട് ഇളക്കി ഭരണി അടച്ച് കെട്ടിവയ്ക്കുക. 5 ദിവസം കഴിയുമ്പോൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുക്കുക. ഇട്ട് 20 ദിവസമാകുമ്പോൾ തുണി വെച്ച് വൈൻ അരിച്ചെടുത്ത് കുപ്പിയിൽ നിറയ്ക്കാം. 5 ദിവസം കഴിയുമ്പോൾ വൈൻ നന്നായി തെളിയും ശേഷം ഉപയോഗിക്കാം.