നോർത്ത് ഇന്ത്യൻ സ്നാക്ക് മോങ് ദാൽ വീട്ടിൽ തയാറാക്കിയാലോ? വൈകുന്നേരങ്ങളിലും ഇടനേരങ്ങളിലും  കൊറിച്ചിരിക്കാൻ പറ്റുന്ന ചെറുപയർ പരിപ്പ് കൊണ്ടുള്ള സ്നാക്ക്.

ചേരുവകൾ

  • ചെറുപയർ പരിപ്പ്  - ഒരു കപ്പ്
  • സോഡാപ്പൊടി -  കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി-  അര ടീസ്പൂൺ
  • എണ്ണ വറുക്കാൻ -ആവശ്യമുള്ളത്
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി  - ഒരു ടീസ്പൂൺ
  • ചാട്ട് മസാല - ഒരു ടീസ്പൂൺ
  • ആംചൂർ പൗഡർ (പച്ചമാങ്ങ പൊടിച്ചത് ) - അര ടീസ്പൂൺ
  • മല്ലിയില വറുത്തത്

തയാറാക്കുന്ന വിധം

  • ഒരു കപ്പ് ചെറുപയർ പരിപ്പ് കഴുകി വൃത്തിയാക്കിയതിനുശേഷം കാൽടീസ്പൂൺ സോഡാ പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നാലു മണിക്കൂർ കുതിർത്ത് വയ്ക്കുക.
  • നാലു മണിക്കൂറിനു ശേഷം നല്ലവണ്ണം അരിപ്പയിൽ ഇട്ട് വെള്ളം ഉപയോഗിച്ച് കഴുകി, വെള്ളം വാർന്നു പോകാൻ വയ്ക്കുക.  ഒരു  തുണിയിൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ പരത്തിയിട്ട് ഉണക്കിയെടുക്കുക.
  • കുഴിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഒരു ചെറിയ അരിപ്പയിൽ ചെറുപയർപരിപ്പ്  കൂറച്ച് എടുത്ത് ഇട്ടതിനു ശേഷം ചൂടായി കിടക്കുന്ന എണ്ണയിൽ ഇറക്കിവെച്ച് വറുത്തു കോരുക. നന്നായി മൊരിഞ്ഞ് പൊന്തി വരുന്നതുവരെ അരിപ്പ പൊക്കിയും താഴ്ത്തിയും  വറുക്കുക. ശേഷം എണ്ണ പിടിക്കാൻ വേണ്ടി ഒരു ടിഷ്യൂ പേപ്പറിലേക്ക് വറുത്ത് മാറ്റുക. ഇങ്ങനെ പല പ്രാവശ്യമായി ചെറുപയർ പരിപ്പ് വറുത്തു കോരി മാറ്റുക.
  • പൊരിച്ചെടുത്ത  ചെറുപയർപരിപ്പിലേക്ക് ഉപ്പ് മുളകുപൊടി  ചാട്ട് മസാല  പൗഡർ ആംചൂർ പൗഡർ  മല്ലിയില വറുത്തത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെക്കുക . നോർത്ത് ഇന്ത്യൻ സ്നാക്ക് മോങ് ദാൽ നമക്കീൻ റെഡി.

English Summery : Moong Dal Namkeen Recipe in Malayalam