ക്രിസ്മസ് നക്ഷത്രങ്ങളുദിക്കാൻ നേരമായി. വർണ്ണശബളിമയാർന്ന ക്രിസ്മസ് ആഘോഷ രാവുകളും വരവായി.. "മുൾഡ് വീഞ്ഞ്"  വിളമ്പി നമുക്കും ഈ ഉത്സവം കൊണ്ടാടാം. മധുര മുന്തിരിയുടെ ചുവന്ന വീഞ്ഞ് തിളപ്പിച്ച് അതിലേക്ക് ഓറഞ്ച് ജ്യൂസ്,  നാരങ്ങാ നീര്, ഇവയുടെ  തൊലിയും കറുവാപ്പെട്ട, ജാതിക്കാ പൊടി, ഏലം തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ ചേർത്ത് തയാറാക്കാം. ക്രിസ്തുമസ്  നാളുകളെ വരവേൽക്കാൻ സ്വാദിഷ്ടമായ ഈ പാനീയത്തോട് കിടപിടിക്കാൻ മറ്റൊന്നിനുമാവില്ല.

ചേരുവകൾ

  • റെഡ് വൈൻ - 1 കപ്പ്
  • ബ്രൗൺ ഷുഗർ - 2 ടീ സ്പൂൺ ( സ്വാദിനനുസരിച്ച്)
  • തക്കോലം - 2 എണ്ണം
  • ഏലക്കായ -3 എണ്ണം
  • ഗ്രാമ്പു - 3-4 എണ്ണം
  • പട്ട - 1 വലുത്
  • ഓറഞ്ച് തൊലി - ആവശ്യത്തിന്
  • ഓറഞ്ച് ജ്യൂസ്‌ - 1 എണ്ണത്തിന്റെ
  • നാരങ്ങ തൊലി - ആവശ്യത്തിന്
  • ജാതിക്ക പൊടി -1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു പാനിൽ 1 കപ്പ് റെഡ് വൈൻ ഒഴിക്കുക. അതിലേക്ക് ബ്രൗൺ ഷുഗർ, തക്കോലം, ഏലക്കായ, ഗ്രാമ്പു, പട്ട, ഓറഞ്ച് തൊലി, നാരങ്ങ തൊലി, ജാതിക്ക പൊടി, ഓറഞ്ച് ജ്യൂസ്‌ എന്നിവ ചേർത്ത് അര മണിക്കൂറോളം ചെറു തീയിൽ തിളപ്പിക്കുക.
  • തിളച്ചു കുറുകി വരുമ്പോൾ 1/2 ലിറ്റർ റെഡ് വൈൻ ഒഴിക്കുക. ഒന്ന് ചൂടായാൽ അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. 

English Summary : How to make Mulled Wine, Christmas Special wine

Show comments