നല്ല മൊരുമൊരാ മൊരിഞ്ഞ അട ദോശയും ഗാർലിക് ചട്ണിയും കൂടെ പൊടി ചമ്മന്തിയും പ്രഭാത ഭക്ഷണം രുചികരമാക്കാം.

അട ദോശ

  • പച്ചരി - 250 ഗ്രാം
  • പുഴുക്കൽ അരി – 100 ഗ്രാം
  • കടല പരിപ്പ് – 2 ടേബിൾ സ്പൂൺ
  • മുതിര – 2 ടേബിൾ സ്പൂൺ
  • ഉഴുന്ന് – 2 ടേബിൾ സ്പൂൺ
  • മസൂർ പരിപ്പ് – 2 ടേബിൾ സ്പൂൺ
  • കുരുമുളക് – 1 ടേബിൾ സ്പൂൺ
  • നല്ല ജീരകം – 1 ടേബിൾ സ്പൂൺ
  • ഉണക്ക മുളക് – 5 എണ്ണം
  • നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പച്ചരിയും പുഴുക്കലരിയും വെള്ളത്തിൽ 3 മണിക്കൂർ കുതിർക്കുക.
  • കടലപരിപ്പ്, മുതിര, ഉഴുന്ന്, മസൂർ പരിപ്പ് ഇവയും 3 മണിക്കൂർ കുതിർക്കുക.
  • കുരുമുളകും നല്ല ജീരകവും ഉണക്ക മുളകും 3 മണിക്കൂർ കുതിർക്കുക.

അരി കഴുകി അരയ്ക്കുക. ധാന്യങ്ങളിലേക്ക് വെളളത്തിൽ ഇട്ട മുളകും ജീരകവും വെളളം ഉൾപ്പെടെ അരയ്ക്കാൻ ഇടുക, ഇതിലേക്ക് ചുവന്ന ഉള്ളി, കായം, കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കാം. അരി അരച്ചതിൽ ഉപ്പിട്ട് നന്നായി ഇളക്കി ( അരച്ചാൽ ഉടൻ തന്നെ ദോശ ചുടാം ) ദോശ ചുട്ടു തുടങ്ങാം. കല്ല് ചൂടാകുമ്പോൾ നെയ് പുരട്ടുക മാവ് ഒഴിച്ച് നന്നായി കനം കുറച്ച് നിരത്തുക ഒരു വശം മൊരിഞ്ഞ് വരുമ്പോൾ മുകളിൽ അൽപ്പം നെയ് പുരട്ടി മറിച്ചിട്ട് നന്നായി മൂത്താൽ ദോശ മാറ്റാം.

ഗാർലിക് ചട്ണി

  • തേങ്ങാ – 1/2
  • വെളുത്തുള്ളി – 8
  • വറ്റൽ മുളക് –6
  • ഇഞ്ചി – ചെറിയ കഷണം
  • ഉപ്പ് – ആവശ്യത്തിന്
  • ഇവ എല്ലാം കൂടി നന്നായി അരച്ചെടുക്കുക.
  • എണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • ഉള്ളി – 2 എണ്ണം
  • വറ്റൽ മുളക് – 2
  • കറിവേപ്പില – ആവശ്യത്തിന്

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂത്താൽ ചമ്മന്തി ചേർത്ത് ചൂടാക്കി എടുക്കാം.

English Summary: Ada Dosa, Garlic Chutney Recipe