വാഴ പൂ, ഗർഭാശയ  സംബന്ധമായ  അസുഖങ്ങൾ  കൂടി വരുന്ന ഈ കാലത്ത് നമ്മൾ മറന്ന് പോയ ഒന്ന് കൂടി ആണിത്. നന്നാക്കാൻ മടിച്ചിട്  പലരും കഴിക്കാറില്ല. ഒട്ടും ചവർപ്പ് ഇല്ലാതെ ഉള്ള വാഴപ്പൂ  തോരൻ ഉണ്ടാക്കാം. 

ചേരുവകൾ 

  • നന്നാക്കിയ  വാഴപ്പൂ 
  • കടുക് 
  • ഉഴുന്ന് – 1/2 സ്പൂൺ 
  • കടല പരിപ്പ്  – 1/2 സ്പൂൺ 
  • എണ്ണ -1 സ്പൂൺ 
  • കറിവേപ്പില 
  • സവാള -1
  • മഞ്ഞൾപ്പൊടി -1/4സ്പൂൺ 
  • തേങ്ങ -1/4 
  • പച്ചമുളക് -1
  • ജീരകം -1/2 സ്പൂൺ 

തയാറാക്കുന്ന വിധം 

• ഒരു തവ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ഒപ്പം ഉഴുന്ന്, കടലപരിപ്പ് 1/2 സ്പൂൺ വീതവും, കറി വേപ്പിലയും  ചേർത്ത് കൊടുക്കുക 

• സവാള അരിഞ്ഞത്  ചേർത്ത് വഴറ്റുക. 

• നന്നാക്കി വെച്ച വാഴപ്പൂ  ചേർത്ത് 1/2സ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക 

• ഒരു മിക്സി  ജാറിൽ തേങ്ങ, ജീരകം, പച്ചമുളക്  എന്നിവ ചതച്ച് എടുക്കുക, ഇത് വഴറ്റിയ  തോരനിൽ ചേർത്ത് 2 മിനിറ്റ് നേരം അടച്ചു ചെറു തീയിൽ  വേവിച്ചു എടുക്കുക.

English Summary : Banana Flower Recipe, Healthy Food