ബിസ്ക്കറ്റും ബ്രഡും ഉപയോഗിച്ച് രുചികരമായ ക്രീം കേക്ക്...
ബിസ്ക്കറ്റും ബ്രഡും ഇല്ലാത്ത വീടുണ്ടോ? രുചികരമായ ക്രീം കേക്ക് ബേക്ക് ചെയ്യാതെ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- മിൽക്ക് ബ്രഡ്- 12 എണ്ണം
- വിപ്പിങ്ങ് ക്രീം - 3 കപ്പ് (മുക്കാൽ കപ്പ് തണുത്ത പാലിൽ ബീറ്റ് ചെയ്തത്)
- ഓറിയോ ബിസ്കറ്റ് - 3 പാക്കറ്റ്
- ഷുഗർ സിറപ്പ് – അര കപ്പ് (ഒരു കപ്പ് വെള്ളത്തിൽ അര കപ്പ് പഞ്ചസാര തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസും ചേർക്കാം, തണുപ്പിച്ച് എടുക്കാം)
തയാറാക്കുന്ന വിധം
- വിപ്പിങ്' ക്രീം റെഡിയാക്കി വയ്ക്കുക, 2 പാക്കറ്റ് ഓറിയോ ബിസ്കറ്റ് പൊടിച്ചെടുത്തു വയ്ക്കുക.
- ബ്രഡ് അരിക് മുറിച്ച് എടുക്കുക. ഇതിൽ നിന്നും 4 പീസ് എടുത്ത് ഒരു പരന്ന ട്രേയിൽ നിരത്തി, ഷുഗർ സിറപ്പ് പുരട്ടിയ ശേഷം വിപ്പിങ് ക്രീം പുരട്ടുക.അതിന് മുകളിൽ ഓറിയോ ബിസ്കറ്റ് പൊടിച്ചത് വിതറുക. വീണ്ടും മുകളിൽ ബ്രഡ് നിരത്തുക വീണ്ടും ഷുഗർ സിറപ്പ്, ക്രീം, പൊടിച്ച ബിസ്ക്കറ്റ് എന്നിവ നിരത്തുക. ഇങ്ങനെ മൂന്ന് ലെയർ ചെയ്യുക ബാക്കി ക്രീം കൊണ്ട് കേക്കിന്റെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിക്കാം. ഇനി ഓറിയോ ബിസ്കറ്റ് കൊണ്ട് അലങ്കരിക്കാം. നല്ല ടേസ്റ്റി ആയ ഒറിയോ ഫ്രെഷ് ക്രീം കേക്ക് റെഡി.
English Summary: Oreo Biscuit Fresh cream cake