ബിരിയാണി പുട്ട് സൂപ്പറാണ്
ഒരിക്കലും മറക്കാത്ത സ്വാദിൽ കിടിലൻ ബിരിയാണി പുട്ട് തയാറാക്കാം.
ചേരുവകൾ
- ചിക്കൻ -200 ഗ്രാം
- കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി -1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ചിക്കൻ മസാല -1 1/2 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
- നെയ്യ് -1 1/2 ടേബിൾസ്പൂൺ
- സവാള -1
- തക്കാളി -1
- വെളുത്തുള്ളി - 4 അല്ലി
- ഇഞ്ചി - ചെറിയ കഷ്ണം
- പച്ചമുളക് - 2
- പുതിന ഇല - ആവശ്യത്തിന്
- മല്ലിയില - ഒരു പിടി
- അരിപ്പൊടി - 1 കപ്പ്
- ചോറ് - 1/2 കപ്പ്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മസാല തയാറാക്കാൻ വേണ്ടി ചിക്കനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നെയ്യിൽ ഫ്രൈ ചെയ്തെടുക്കാം, ആ പാനിൽ തന്നെ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, പുതിനയിലയും വഴറ്റി എടുക്കുക. അതിനു ശേഷം ചിക്കൻമസാല, ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കനും മല്ലിയിലയും ചേർക്കാം.
നല്ല മൃദുലമായ പുട്ട് ലഭിക്കാൻ അരകപ്പ് ചോറ് കുറച്ച് വെള്ളം ഉപ്പും ചേർത്ത് മികിസിയിൽ അടിച്ചെടുക്കുക, ഈ മിശ്രിതത്തത്തിൽ പുട്ട് പൊടി കുഴച്ചെടുക്കാം. പുട്ടിനു വേണ്ടി പുട്ട് പൊടി എടുത്ത് ചോറ് കുറച്ചു വെള്ളത്തിൽ അരച്ചെടുത്ത മിശ്രിതത്തിൽ കുഴച്ചെടുക്കുക. ഇനി പുട്ടുകുറ്റിയിൽ ലയർ ആക്കി പൊടിയും മസാലയും ഇട്ടു കൊടുത്ത് വേവിച്ചെടുക്കുക.
English Summary: Masala Puttu , Biriyani Puttu Recipe