അരി, ഗോതമ്പ്, മൈദ ഇവ ഒന്നും  ഇല്ലാതെ ഒരു ഡിന്നർ തയാറാക്കിയാലോ, പച്ചക്കറികൾ മാത്രം ഉപയോഗിച്ച് തയാറാക്കുന്ന രുചികരമായ ചൈനീസ്  റോൾ.

ചേരുവകൾ 

  • എണ്ണ - 2സ്പൂൺ 
  • സവാള -1
  • ബീൻസ് -1/4 കപ്പ്‌ 
  • കാരറ്റ് -1/4 കപ്പ്‌ 
  • കാബേജ് -1/4 കപ്പ്‌ 
  • ചൈനീസ് കാബേജ് - 1/4 കപ്പ്‌ 
  • ചോളം -1/4 കപ്പ്‌ 
  • മല്ലിയില -1/2 കൈ പിടി 
  • മുട്ട -2
  • കാബേജ് ഇല -6 എണ്ണം 
  • ഉപ്പ് -1/2സ്പൂൺ 
  • കുരുമുളക്  പൊടി -1/2സ്പൂൺ 

തയാറാക്കുന്ന വിധം 

ഒരു പാൻ  ചൂടാക്കി എണ്ണ ഒഴിക്കുക, അതിൽ പച്ചക്കറികൾ എല്ലാം ഒന്നിച്ചു ചേർത്ത് 2 മിനിറ്റ് നേരത്തേക്ക് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വഴറ്റുക, പാതി വേകുമ്പോൾ, ഇതിൽ മുട്ട പൊട്ടിച്ചു 1 മിനിറ്റ് വഴറ്റുക, കാബേജ് ഇലയിൽ മുട്ട വച്ച് റോൾ ചെയ്യുക, ഇഡലി പത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട്‌, ക്യാബേജ്  റോൾ 5 മിനിറ്റ് നേരത്തേക്ക് വേവിച്ചു എടുക്കുക.ഇത് സോസ് ചേർത്തോ വെറുതെയോ കഴിക്കാം.

English Summary: Chineseroll, Dinner Recipe