മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. ഈ ചേരുവകൾ ചേർത്ത് വറുത്തെടുത്തു നോക്കൂ ചോറിന് വേറെ കറി വേണ്ട.

ചേരുവകൾ 

  • മത്തി/ചാള - അര കിലോ 
  • ചെറിയ ഉള്ളി - 10-15എണ്ണം
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 4 എണ്ണം 
  • കറിവേപ്പില - കുറച്ച് 
  • ചെറിയ ജീരകം - കാൽ ടീസ്പൂൺ 
  • വലിയ ജീരകം - അര ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 3 ടേബിൾ ടിസ്പൂൺ 
  • മല്ലിപ്പൊടി – അര ടീസ്പൂൺ 
  • മഞ്ഞൾപൊടി – അര ടീസ്പൂൺ 
  • കുരുമുളക് പൊടി – കാൽ ടീസ്പൂൺ 
  • ചെറുനാരങ്ങ – 1 എണ്ണം 
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

∙ ഇവ എല്ലാം മിക്സിയുടെ ജാറിൽ അരച്ചെടുക്കാം.

∙ അതിനു ശേഷം മീനിൽ മസാല പുരട്ടി 10 മിനിറ്റ് വയ്ക്കാം, ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കുറച്ച് കറി വേപ്പില ഇട്ട് മീൻ പൊരിച്ചെടുക്കാം. ടേസ്റ്റി മത്തി വറുത്തത് റെഡി. ബാക്കി വന്ന മസാല ആ എണ്ണയിൽ വേവിച്ചെടുക്കം അത്  വേറെ ഒരു പ്ലേറ്റിലിട്ട് ചോറിന്റെ കൂടെ കഴിക്കാം.

English Summary: Fish Fry Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT