വീട്ടിൽ മീൻ ഇല്ലെങ്കിലും ചോറിനു കൂട്ടാൻ ഒരു ഫ്രൈ ചെയ്യാം. വാഴയ്ക്കാ ഉപയോഗിച്ച് മീൻ  രുചിയെ കടത്തിവെട്ടുന്നൊരു രുചിക്കൂട്ട്.

ചേരുവകൾ 

  • വാഴയ്ക്ക - 2
  • ഇഞ്ചി - 2 ചെറിയ കഷ്ണം
  • വെളുത്തുള്ളി - 3
  • ഗ്രാമ്പു - 3 
  • പട്ട – ചെറിയ കഷ്ണം 
  • ജീരകം - ½ സ്പൂൺ 
  • കുരുമുളക് - 1/2 സ്പൂൺ
  • ഉപ്പ് - 1/2 സ്പൂൺ
  • പച്ചമുളക് - 1
  • മുളകുപൊടി  -1 സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
  • ഗരം മസാല - 1/4 സ്പൂൺ
  • തൈര് – 2 സ്പൂൺ
  • നാരങ്ങ - ½
  • എണ്ണ - 1/4കപ്പ്‌ 

തയാറാക്കുന്ന  വിധം 

1) വാഴയ്ക്ക രണ്ടറ്റവും തൊലിയും കളഞ്ഞ് നീളത്തിൽ മൂന്നായി മുറിച്ചെടുക്കുക.

2) ഓരോ കഷണവും പകുതിയാക്കിയ ശേഷം, 4 വശത്തും ചെറുതായി മുറിച്ച്, നടുവിൽ ഒരു ചതുര ആകൃതിയിൽ മുറിച്ചെടുക്കാം (മീനിന്റെ ആകൃതി ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്)

3) മുറിച്ചെടുത്ത ശേഷം വാഴയ്ക്ക കഴുകി വൃത്തിയാക്കുക.

4) ഇഡ്​ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കി, മുറിച്ച് വച്ച വാഴയ്ക്ക കഷ്ണങ്ങൾ ആവിയിൽ 10 മിനിറ്റ് വേവിക്കുക.

5) മസാല തയാറാക്കാൻ 

ഇഞ്ചി -2 ചെറിയ കഷ്ണം, വെളുത്തുള്ളി, ഗ്രാമ്പു -3, പട്ട ചെറിയ കഷ്ണം, ജീരകം -½ സ്പൂൺ , കുരുമുളക് -1/2സ്പൂൺ , ഉപ്പ് -1/2സ്പൂൺ , പച്ചമുളക് -1 എന്നിവ 2 സ്പൂൺ വെള്ളം ചേർത്ത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക.

6)അരച്ചെടുത്ത മസാലയിൽ 3 സ്പൂൺ എണ്ണ ചേർത്ത് യോജിപ്പിക്കുക. ഇതിൽ 1 സ്പൂൺ മുളകുപൊടി, 1/4 സ്പൂൺ മഞ്ഞൾപ്പൊടി , 1/4സ്പൂൺ ഗരം മസാല , 2 സ്പൂൺ തൈര് , പകുതി നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മസാലയിലേക്ക് വേവിച്ചു വച്ച വാഴയ്ക്ക ചേർത്ത് യോജിപ്പിക്കുക. അരമണിക്കൂറിനു ശേഷം വറുത്തെടുക്കാം.

English Summary: Banana Fry in Fish Masala