ഞെട്ടേണ്ട...ഇളനീർ ഷേക്ക് പോലും തോറ്റ് പോകും..അത്രേം ടേസ്റ്റാണ്, ഉണ്ടാക്കാനും വളരെ എളുപ്പം.

ആവശ്യമായ ചേരുവകൾ: 

  • ചേമ്പ് – 2 എണ്ണം 
  • തണുത്ത പാൽ – 1 കപ്പ്
  • പഞ്ചസാര – 1/3 കപ്പ്
  • വാനില എസ്സൻസ് – 1/2 ടീസ്പൂൺ
  • വാനില ഐസ്ക്രീം – 2 ടീസ്പൂൺ
  • പാൽ – 1/2 കപ്പ്

തയാറാക്കുന്ന വിധം.

  • ചേമ്പ് വൃത്തിയാക്കി ചെറുതാക്കി മുറിച്ച ശേഷം വെള്ളത്തിൽ വേവിക്കുക. നന്നായി വെന്ത ശേഷം വെള്ളം ഊറ്റികളഞ്ഞു തണുക്കാൻ വയ്ക്കുക. 
  • ബാക്കി ചേരുവകളും  ചേമ്പും കൂടെ മിക്സിയുടെ വലിയ ജാറിൽ നന്നായി അടിച്ചെടുക്കുക. ഇഷ്ടാനുസരണം അലങ്കരിച്ചു വിളമ്പാം.
  • വിപ്പ്ഡ് ക്രീമും ചോക്ലേറ്റ് സിറപ്പും നട്സും ഉപയോഗിച്ചാണ് ഇവിടെ അലങ്കരിച്ചിരിക്കുന്നത്.

English Summary: Chemb Milkshake, Colocasia milkshake, Variety Drink