വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മാംഗോ മിൽക്ക് ഷേക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ചേരുവകൾ

  • മാങ്ങ – 1-2
  • പാൽ – 1 ഗ്ലാസ്‌ 
  • പഞ്ചസാര – ആവശ്യത്തിന് 
  • ഐസ്ക്രീം 
  • ബദാം – 10എണ്ണം 
  • സിറപ്(ചോക്ലേറ്റ്/്സ്ട്രോബറി ) 

തയാറാക്കുന്ന വിധം

  • മാങ്ങ കഷണങ്ങളാക്കി കുറച്ച് വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചു കട്ടിയിൽ ജ്യൂസ്‌ ആക്കിയെടുക്കുക. ഇതിലേക്ക് പാൽ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക.
  • സെർവിങ് ഗ്ലാസ്‌ എടുത്ത് കുറച്ച് ഐസ് ക്രീം ഇടുക അതിലേക് കുറച്ചു മംഗോ ജ്യൂസ്‌ ചേർത്ത് മുകളിൽ  വീണ്ടും ഐസ് ക്രീം ചേർക്കുക.  അതിനു മുകളിൽ  ബദാം കഷ്ണങ്ങളും  ചോക്ലേറ്റ് സിറപ്പും ചേർക്കാം. മാംഗോ മിൽക്ക് ഷേക്ക്‌ റെഡി.

    English Summary: Mango Milk Shake