പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു പാനിയം പരിചയപ്പെടാം. പലഹാരങ്ങളിലും ചായയിലും മധുരത്തിന് പകരം ഈ കരിപ്പെട്ടി ലായനി (പന ശർക്കര) ഉപയോഗിക്കാം. തയാറാക്കിയ ശേഷം കുപ്പിയിൽ അടച്ച് ആറുമാസത്തോളം സൂക്ഷിക്കാം.

ചേരുവകൾ 

  • കരിപ്പെട്ടി -2 കപ്പ്‌ പൊടിച്ചത് 
  • വെള്ളം -1 കപ്പ്‌ 

തയാറാക്കുന്ന  വിധം 

  •  കരിപ്പെട്ടി  പൊടിച്ചെടുക്കുക. 
  •  2 കപ്പ്‌ കരിപ്പെട്ടി  പൊടിച്ചതിൽ 1 കപ്പ്‌ വെള്ളം ചേർത്ത് തിളപ്പിക്കുക. 
  •  7 മിനിറ്റ് നേരം ചെറുതീയിൽ തിളപ്പിക്കുക 
  •  പതഞ്ഞു  വരുന്ന വെളുത്ത പദാർത്ഥം  നീക്കം ചെയ്ത്, ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. വൃത്തിയുള്ള ജാറിൽ സൂക്ഷിക്കാം.

English Summary: Healthy Substitute for Sugar

Show comments