പച്ചക്കറികൾ ഇഷ്ടമല്ലാത്ത കുട്ടികളും ഇങ്ങനെ കൊടുത്താൽ കഴിക്കും
പച്ചക്കറി കഴിക്കാത്ത കുട്ടികളും ഈ രീതിയിൽ തയാറാക്കിയാൽ ഏതു പച്ചക്കറിയും കഴിക്കും. കാരറ്റ്, ബീൻസ്, കൊത്തവരങ്ങ എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്നത്.
ചേരുവകൾ
- കൊത്തവരങ്ങ
- കാരറ്റ്
- ബീൻസ്
- എണ്ണ - 2 സ്പൂൺ
- കടുക് - 1/2 സ്പൂൺ
- ജീരകം - 1/2 സ്പൂൺ
- ചെറിയുള്ളി - 5
- വെളുത്തുള്ളി - 2
- കറിവേപ്പില -1
- മല്ലിപ്പൊടി - 1 സ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
- ഉപ്പ് - 1 സ്പൂൺ
- ഉഴുന്ന് -1 സ്പൂൺ
- കടലപരിപ്പ് - 3/4 സ്പൂൺ
- തുവര പരിപ്പ് - 3/4 സ്പൂൺ
- തേങ്ങ - 1/4 കപ്പ്
- പച്ചമുളക് - 2 എണ്ണം
തയാറാക്കുന്ന വിധം
കാരറ്റ്, കൊത്തവരങ്ങ, ബീൻസ് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച്, 3 മിനിറ്റ് നേരത്തേക്ക് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചതച്ച് എടുക്കുക, ഉഴുന്ന്, കടല പരിപ്പ്, തുവര പരിപ്പും ചൂടാക്കി പൊടിച്ചു എടുക്കുക.
ഒരു പാത്രം ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞത്, വെളുത്തുള്ളി യും കറിവേപ്പിലയും ചേർക്കുക, വേവിച്ച പച്ചക്കറികൾ ചേർക്കുക, ശേഷം മല്ലിപൊടി -1 സ്പൂൺ, മഞ്ഞൾ പൊടി -1/2 സ്പൂൺ, ഉപ്പ് ആവശ്യത്തിന്, ഉഴുന്ന് പൊടിച്ചതും, തേങ്ങ പേസ്റ്റ് ഉം ചേർത്ത് കൊടുത്ത് 2 മിനിറ്റ് നേരത്തേക്ക് വഴറ്റുക ചെറുതീയിൽ. അത് കഴിഞ്ഞ് നാരങ്ങ നീര് 1/2 സ്പൂൺ ചേർത്ത് വാങ്ങാം.
English Summary: Vegetable Cooking for Kids