കട്ടി തൈര് വീട്ടിൽ തയാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
ഐസ്ക്രീം പോലെ ഉള്ള യോഗർട് അഥവാ കട്ട തൈര് വീട്ടിൽ തയാറാക്കാൻ ഈ 10 ടിപ്സ് അറിയണം...ഉറ ഒഴിച്ചും ഇല്ലാതെയും ഉണ്ടാക്കിയെടുക്കാൻ ഈ പത്തു കാര്യങ്ങൾ ശ്രദ്ധിക്കണം.
ചേരുവകൾ
1) പാൽ -1 ലിറ്റർ
തയാറാക്കുന്ന വിധം
1)1 ലിറ്റർ പാൽ തിളപ്പിക്കുക, ആദ്യം 5 മിനിറ്റ് നേരത്തേക്ക് കൂടിയ തീയിലും അടുത്ത 5 മിനിറ്റ് കുറഞ്ഞ തീയിലും വയ്ക്കുക.
2)തിളച്ച പാൽ ചൂട് ആറിയതിന് ശേഷം ഒരു വശത്തു കൂടെ ഉറ (1 സ്പൂൺ കട്ടി തൈരിൽ 2 സ്പൂൺ പാൽ ചേർത്ത മിശ്രിതം )ഒഴിക്കുക. അനക്കാതെ ചൂടുള്ള സ്ഥലത്ത് വയ്ക്കുക.
10 ടിപ്സ്
1) എടുക്കുന്ന പാലിൽ വെള്ളം ചേർക്കരുത്.
2) ഉറ ഇല്ലെങ്കിൽ പാലിൽ നാരങ്ങ ഒരു വശം മുറിച്ചിട്ടോ, പച്ചമുളകിന്റെ തണ്ടോ ഇടാം
3) പാലിന്റെ ചൂട് അറിയാൻ, വിരൽ മുക്കി 1 മുതൽ 8 വരെ എണ്ണുക, ഇത്രയും നേരം ചൂട് സഹിക്കാൻ പറ്റുന്ന പോലെ ആയിരിക്കണം
4) ഉറ ഒഴിക്കുമ്പോൾ ഒരു വശത്തു കൂടി ഒഴിക്കുക.
5) ഉറ ഒഴിചിട് 5 വട്ടം മാത്രം ഇളക്കുക.
6) തണുപ്പ് ഉള്ള സമയത്ത് ഒരു കട്ടി തുണി ഉപയോഗിച്ച് കവർ ചെയ്യുക.
7) മൺ പാത്രം ഉപയോഗിച്ചാൽ നല്ല മണം കിട്ടും
8)കുട്ടികൾക്ക് എത്താൻ പറ്റാത്ത സ്ഥലത്ത് സൂക്ഷിക്കുക
9)ചൂട് ഉള്ള സ്ഥലത്ത് വെക്കുക (ഗ്യാസിന്റെ അടുത്തോ,ഓവനീലോ )
10)ഉറ ഒഴിക്കാൻ എന്നും കുറച്ചു തൈര് ബാക്കി വയ്ക്കുക.
English Summary: Yogurt at home Without preservatives