വെറും15 രൂപക്ക് വലിയൊരു പാത്രം നിറയെ കിടുക്കാച്ചി ബുർജി!
സ്ട്രീറ്റ് ഫുഡ് പ്രേമികൾ ഉണ്ടോ? എഗ്ഗ് ബുർജി കഴിച്ചിട്ടുണ്ടോ? കിടിലൻ രുചി അല്ലെ, വെറും15 രൂപക്ക് വലിയൊരു പാത്രം നിറയെ ബുർജി റെഡിയാക്കാം.
ചേരുവകൾ
- മുട്ട - 3
- ഉപ്പ് - 3/4 സ്പൂൺ
- എണ്ണ -1 സ്പൂൺ
- സവാള -1
- തക്കാളി -1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2സ്പൂൺ
- മുളകുപൊടി -1/2സ്പൂൺ
- മഞ്ഞൾപ്പൊടി -1/4സ്പൂൺ
- മല്ലിപ്പൊടി -1/2സ്പൂൺ
- കുരുമുളകു പൊടി - 1/4സ്പൂൺ
- മല്ലിയില -1 കൈ പിടി
തയാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റി, തക്കാളി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചതും മസാല പൊടികളും ചേർത്ത് വഴറ്റുക, ഒരു മിനിറ്റ് കഴിയുമ്പോൾ 3 മുട്ട ഒഴിച് 10 സെക്കന്റിനു ശേഷം ഇളക്കുക. മല്ലിയില ഇട്ട് ഇളക്കി ഒരു മിനിറ്റ് കഴിയുമ്പോൾ തീ അണയ്ക്കുക. കിടുക്കാച്ചി മുട്ട ബുർജി റെഡി.
English Summary: Egg Burji