കുട്ടികൾക്ക് ഇഷ്ടമുള്ള കൃത്രിമ  നിറം ചേർക്കാത്ത വളരെ ഹെൽത്തി ആയിട്ടുള്ള ജിംഗിൽ ചിക്കൻ. രണ്ടു നിറത്തിലാണ് ഇവിടെ മസാലകൾ തയാറാക്കുന്നത്.

ചേരുവകൾ 

  • ചിക്കൻ - 500 ഗ്രാം 
  • മല്ലി ഇല - 1/2 കൈ പിടി 
  • പുതീനയില - 1/2 കൈ പിടി 
  • ചെറിയ ഉള്ളി -4
  • പച്ചമുളക് -1
  • പെരുംജീരകം -1/4 സ്പൂൺ 
  • കുരുമുളക് -1/2സ്പൂൺ 
  • തൈര് -2 സ്പൂൺ 
  • ഉപ്പ് -1 സ്പൂൺ 
  • നാരങ്ങ  -1/2 
  • തൈര് -2സ്പൂൺ 
  • കോൺഫ്ളോർ -2 സ്പൂൺ
  • മുട്ട -1
  • കാശ്മീരി  മുളക് പൊടി -1/2 സ്പൂൺ 

തയാറാക്കുന്ന വിധം 

1) താഴെ പറയുന്ന ചേരുവകൾ പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക 

  • മല്ലിയില - 1/2 കൈ പിടി 
  • പുതീന ഇല -1/2 കൈ പിടി 
  • ചെറിയ ഉള്ളി -4
  • പച്ചമുളക് -1
  • പെരുംജീരകം -1/4 സ്പൂൺ 
  • കുരുമുളക് -1/2സ്പൂൺ 
  • തൈര് -2 സ്പൂൺ 
  • ഉപ്പ് -1 സ്പൂൺ 
  • നാരങ്ങ  -1/2 
  • തൈര് -2സ്പൂൺ 
  • കോൺ ഫ്ളോർ -2 സ്പൂൺ 
  • മുട്ട -1 അരച്ച് എടുത്ത പേസ്റ്റ്  250 ഗ്രാം ചിക്കനിൽ പുരട്ടി  20 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. 

2) ചുവന്ന നിറത്തിൽ ചിക്കൻ മാരിനേറ്റ് ചെയ്യുക മുകളിൽ പറഞ്ഞ അതെ പേസ്റ്റ് ചേർത്ത്  1/2 സ്പൂൺ കാശ്മീരി മുളക് പൊടി ചേർത്ത് കൊടുക്കുക, ഇതും 20 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക 

3) എണ്ണ തിളപ്പിക്കുക, രണ്ട് നിറത്തിൽ ഉള്ള ചിക്കനും വെവ്വേറെ പൊരിച്ചു എടുക്കുക.

English Summary: Chicken Fry Recipe