വീട്ടിൽ സ്ഥിരമായി കാണുന്ന രണ്ട് ചേരുവകൾ കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്നോ പുഡ്ഡിങ്. 15 മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകൾ

▪️പഞ്ചസാര - ½ കപ്പ് 

▪️മുട്ട - 2 എണ്ണം

തയാറാക്കുന്ന വിധം

▪️ചുവടു കട്ടിയുള്ള പാത്രത്തിൽ ഒരു കാൽകപ്പ് പഞ്ചസാര അലിയിച്ചെടുത്ത്(കാരമൽലസ്) പുഡിങ് തയ്യാറാക്കുന്ന പാത്രത്തിലൊഴിച്ച് ചുറ്റിക്കുക.

▪️ഒരു ബൗളിലേക്ക് മുട്ടയുടെ വെള്ളയും പഞ്ചസാരയും  ചേർത്ത്  നല്ലതുപോലെ ബീറ്റ് ചെയ്തശേഷം കാരമൽ ചുറ്റിച്ച്  പാത്രത്തിലേക്ക്  ചേർത്ത് 15 മിനിറ്റ് ആവിയിൽ അടച്ചുവെച്ച് വേവിക്കുക.

▪️ആവിയിൽ വേവിച്ചെടുത്ത പുഡ്ഡിംഗ്  ചെറുതായി തണുത്തശേഷം മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം. 

പ്രത്യേകം ശ്രദ്ധിക്കാൻ

മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ചെടുക്കാൻ ശ്രദ്ധിക്കണം.

English Summary: Snow Pudding

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT