പാൽ തിളപ്പിച്ച് തണുത്ത ശേഷം പാലിലെ പാട മാറ്റി ഒരു പാത്രത്തിൽ സൂക്ഷിക്കുക. 10 ദിവസം ആകുമ്പോൾ അത് എടുത്ത്  വിസ്താരം ഉള്ള ഒരു കുപ്പിയിൽ ഇട്ട് തണുത്ത വെള്ളം ഒഴിച്ച് അടപ്പ് അടച്ച് 2 മിനിട്ട് കുലുക്കുക. അടപ്പ് തുറന്നു നോക്കുക നല്ല വെണ്ണ തെളിഞ്ഞ് നിൽക്കുന്നത് കാണാം. അത് സ്പൂൺ കൊണ്ട് കോരി ഒരു പാത്രത്തിൽ പച്ചവെളളത്തിൽ ഇട്ട് രണ്ടു മൂന്നുതവണ കഴുകി എടുക്കാം. ശുദ്ധമായ വെണ്ണ റെഡി.

English Summary: Home Made Butter