സാമ്പാർ ഇഷ്ടപ്പെടുന്നവരെപോലെ തന്നെ അത് വെറുക്കുന്നവരും  കാണും... ഹോസ്റ്റലിൽ ജീവിച്ചവർക്ക് ശരിക്കും വെറുപ്പ് ആയിരിക്കും... ഇനി ആ വെറുപ്പ്  ഒക്കെ മാറ്റം... അതിനായി സ്പെഷ്യലി റോസ്റ്റഡ് എക്സ്ട്രാ ഫ്ളേവർ സാമ്പാർ പൗഡർ ഇതാ...

ചേരുവകൾ
1)വറ്റൽ മുളക് - 15 എണ്ണം ( 1 മിനിറ്റ് )
2)തുവര പരിപ്പ് - 2 ടേബിൾ സ്പൂൺ (45സെക്കൻഡ്‌)
3)കടല പരിപ്പ് -2 ടേബിൾ സ്പൂൺ(45സെക്കന്റ്‌ )
4)കുരുമുളക് -1റ്റീസ്പൂൺ (30 സെക്കന്റ്‌ )
5)ജീരകം -1 റ്റീസ്പൂൺ(15സെക്കന്റ്‌ )
6)മല്ലി -6 ടേബിൾ സ്പൂൺ( 1 1/2മിനിറ്റ് )
7)ഉഴുന്ന് -2 റ്റീസ്പൂൺ( 1 മിനിറ്റ് )
8)അരി -2 റ്റീസ്പൂൺ(2മിനുട്ട് )
9)ഉലുവ -3/4 റ്റീസ്പൂൺ(20സെക്കന്റ്‌ )
10)കടുക് -1/2 റ്റീസ്പൂൺ(45സെക്കന്റ്‌ )
11)കറിവേപ്പില -2(1 മിനുട്ട്
12)ഉപ്പ് -1 റ്റീസ്പൂൺ(20സെക്കന്റ്‌ )
13)മഞ്ഞൾ പൊടി -1/4 റ്റീസ്പൂൺ
14)കായപ്പൊടി -1/8 റ്റീസ്പൂൺ

തയാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ ചേരുവകൾ ഒന്നൊന്നായി ഒരു പാനിൽ വറുത്ത് എടുക്കുക. 

ചൂട് ആറിയതിന് ശേഷം മിക്സിയുടെ  ജാറിൽ പൊടിച്ചെടുക്കുക.