കഞ്ഞി മാത്രമല്ല രുചികരമായ പുഡ്ഡിങും പൊടിയരികൊണ്ട് തയാറാക്കാം.

ചേരുവകൾ 

  • പൊടി അരി – 1 ഗ്ലാസ്‌ 
  • പാൽ – ഒന്നര ഗ്ലാസ്‌ 
  • ബിസ്ക്കറ്റ് – 4 അല്ലെങ്കിൽ 5
  • ബട്ടർ – ചെറിയ കഷ്ണം 
  • കണ്ടൻസ്ഡ് മിൽക്ക് – ആവശ്യത്തിന് 
  • പഞ്ചസാര – 2 ടീസ്പൂൺ 
  • ഏലക്കായ – 3 എണ്ണം 
  • പൊടി അരി –  3 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

  •  ഒരു കുക്കറിൽ കഴുകി വെച്ച 1 ഗ്ലാസ്‌ പൊടി അരി, ഏലക്കായ, പാൽ എന്നിവ ചെറു തീയിൽ 2 വിസിൽ വരെ വേവിച്ചെടുക്കുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് മാറ്റിവയ്ക്കാം.
  •  ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു ബട്ടർ ചേർത്ത്  ഉരുകി വന്നതിനു ശേഷം പൊടിച്ച ബിസ്ക്കറ്റ് ചേർത്ത് രണ്ടും  നന്നായി യോജിപ്പിച്ചെടുത്ത് മാറ്റി വയ്ക്കുക.
  •  മൂന്ന് ടീസ്പൂൺ പൊടിയരി വറുത്തെടുക്കുക ശേഷം ഒരു പാനിൽ പഞ്ചസാര ഉരുക്കി അതിലേക്ക് വറുത്തെടുത്ത പൊടിഅരിയും ചേർത്ത് കാരമലൈസ് ചെയ്യാം ശേഷം ബട്ടർ പേപ്പറിലേക്ക് മാറ്റി ഒന്ന് സെറ്റ് ആയതിനു ശേഷം  ചെറുതായൊന്നു പൊടിച്ചെടുത് മാറ്റിവയ്ക്കാം.
  • ഇനി പുഡിങ് ഓരോ ലയർ ആയി സെറ്റ് ചെയ്യാം.
  • വിളമ്പുന്ന പാത്രത്തിൽ ആദ്യം ബട്ടർ ബിസ്ക്കറ്റ് ഇട്ട് അതിനു മുകളിൽ പൊടിയരി പാലിൽ വേവിച്ചെടുത്തത് ചേർക്കാം. മുകളിലായി പൊടിച്ചെടുത്ത പൊടിയേരി ചേർക്കാം. പൊടിയരി പുഡിങ് റെഡി. ഈ പുഡിങ് ഇങ്ങനെ നേരിട്ട് വേണമെങ്കിൽ കഴിക്കാം  അല്ലെങ്കിൽ ഒന്ന് തണുപ്പിച്ച് കഴിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും. 

English Summary: Broken Rice Pudding