മംഗളൂരു രീതിയിൽ നല്ല രുചികരമായ മീൻ കറി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

  • മീൻ ( ഇഷ്ടമുള്ളത്)- അര കിലോ
  • എണ്ണ - ഒരു ടീസ്പൂൺ
  • മല്ലി - രണ്ട് ടീസ്പൂൺ
  • ജീരകം - ഒരു ടീസ്പൂൺ 
  • ഉലുവ - അര ടീസ്പൂൺ 
  • കടുക് - അര ടീസ്പൂൺ 
  • വറ്റൽ മുളക് – 5 മുതൽ 8 വരെ   
  • വാളൻപുളി - നെല്ലിക്ക വലിപ്പത്തിൽ 
  • വെള്ളം - കാൽ കപ്പ് 
  • കറിവേപ്പില - 2 തണ്ട് 
  • എണ്ണ - മൂന്ന് ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം 1 1/4 കപ്പ്

തയാറാക്കുന്ന വിധം

  • പുളി  കാൽ കപ്പ് വെള്ളത്തിൽ 15 മിനിറ്റ് നേരം കുതിരാൻ വയ്ക്കുക.
  • ഒരു പാനിൽ  ഒരു ടീ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക്  മല്ലി, ഉലുവ, ജീരകം, കടുക്, വറ്റൽ മുളക് എന്നിവ നന്നായി മൂക്കെ വറുത്തെടുക്കുക. അല്പം ചൂടാറി കഴിഞ്ഞാൽ കുതിർത്തു വച്ചിരിക്കുന്ന പുളിയും അല്പം വെള്ളവും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക.
  • ഇനി ചട്ടി ചൂടാക്കി ഇതിലേക്ക് മൂന്ന് ടീസ്പൂൺ എണ്ണ ഒഴിക്കുക. വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ചേർക്കുക. ഒരു ടീസ്പൂൺ ഉപ്പും ചേർത്ത്  നന്നായി എണ്ണ തെളിയും വരെ ചെറുതീയിൽ വഴറ്റുക.
  • ഇതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർക്കുക. ഇവിടെ മത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇടത്തരം തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വേവിക്കുക. കറിവേപ്പില ചേർത്ത്  വാങ്ങാം.

English Summary: Mangalore Fish Curry