മുട്ട, പാൽ, പഴം, ബ്രഡ് ഒന്നുമില്ലെങ്കിലും അടിപൊളി ഹെൽത്തി ഓട്സ് പലഹാരം ഉണ്ടാക്കാം.

ചേരുവകൾ 

1)സവാള -1
2)പച്ചമുളക് -1
3)ഇഞ്ചി -1 ഇഞ്ച്
4)ഉപ്പ് -1 സ്പൂൺ
5)കുരുമുളക് പൊടി -½ സ്പൂൺ
6)ചിക്കൻ മസാല - 1 സ്പൂൺ
7)ഓട്സ് -1 കപ്പ്‌
8)വെള്ളം -3 സ്പൂൺ
9)കോൺ ഫ്ളോർ -1 സ്പൂൺ
10)എണ്ണ -¼ കപ്പ്‌

തയാറാക്കുന്ന വിധം 

1) ഒരു ബൗളിൽ സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും ചേർത്ത് കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക.
2) ഇതിൽ ആവശ്യത്തിന് ഉപ്പ്, കുരുമുളകു പൊടി, ചിക്കൻ മസാല എന്നിവ ചേർക്കുക.
3) ഓട്സ് ഒരു കപ്പ്‌ ചേർത്ത് 3 സ്പൂൺ വെള്ളവും 1 സ്പൂൺ കോൺ ഫ്ളോർ അല്ലെങ്കിൽ അരിപൊടി ചേർത്ത് കുഴച്ച് ചെറുതായി ഉരുട്ടി എടുക്കാം. 
4) ചൂടായ എണ്ണയിൽ ബ്രൗൺ നിറം ആകുന്നത് വരെ പൊരിച്ചെടുക്കുക.

English Summary: Crispy 2 Minute Snack