എന്നും ചോറ്  കഴിച്ചു മടുത്തില്ലേ? ആഴ്ചയിൽ  ഒരിക്കൽ എങ്കിലും ചോറിന് പകരം ഓട്സ് കൊണ്ടുള്ള ഈ റെസിപ്പി കഴിച്ചു നോക്കു ആരോഗ്യത്തിനും  നല്ലത് ഒരു രുചി വൈവിധ്യം കൂടി ആകും 

ചേരുവകൾ 

  • എണ്ണ -1 സ്പൂൺ 
  • ജീരകം -1/4 സ്പൂൺ 
  • സവാള -1
  • തക്കാളി -1
  • മല്ലിയില 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 /2 സ്പൂൺ 
  • ഉപ്പ് - 1/2 സ്പൂൺ 
  • ഓട്സ് -1 കപ്പ്‌ 
  • വെള്ളം - 1 1/4 കപ്പ്‌ 
  • നാരങ്ങ - 1/4 

തയാറാക്കുന്ന വിധം 

പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ജീരകവും കടുകും പൊട്ടിച്ചെടുക്കാം ഇതിൽ സവാള, തക്കാളി, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക ശേഷം ഓട്സ് ഒരു കപ്പ്‌ ചേർത്ത് വഴറ്റി 1 1/4 കപ്പ്‌ വെള്ളം ചേർത്ത് 2 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക, നാരങ്ങാ നീര് മുകളിൽ  പിഴിഞ്ഞ് ഒഴിച്ച് ഇളക്കി യോജിപ്പിച്ചു തീ അണക്കാം. 

English Summary: Oats Recipe