ഇനി കബ്സയുടെയും ബിരിയാണിയുടെയും രുചി ഒത്തിണക്കി സൽക്കാരങ്ങളിൽ വിളമ്പാൻ ഒരു പുതുപുത്തൻ ചോറ് കബാലിയത്ത്. രുചികരമായ കബാലിയത്ത് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ - 1½ കിലോ 
  • സവാള - 6 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3/4
  • പച്ചമുളക് - 6 എണ്ണം 
  • ചിക്കൻ ക്യൂബ് - 1 എണ്ണം 
  • കാപ്സിക്കം - 1 എണ്ണം 
  • കാരറ്റ് - 1 എണ്ണം 
  • സൺഫ്ലവർ ഓയിൽ - 4 ടേബിള്‍സ്പൂൺ
  • മല്ലിയില അരിഞ്ഞത് - ¼ കപ്പ് 
  • പുതിനയില അരിഞ്ഞത് - ¼ കപ്പ് 
  • ഉപ്പ് – ആവശ്യത്തിന്

മസാല പൊടികൾ

  • മഞ്ഞൾപ്പൊടി - ½ ടീസ്പുൺ 
  • മല്ലിപ്പൊടി - ¾ ടീസ്പുൺ 
  • കുരുമുളകുപൊടി - 1 ½ ടേബിള്‍സ്പൂൺ
  • കബ്സ മസാലപ്പൊടി - 1½ ടേബിള്‍സ്പൂൺ

ചോറ് തയാറാക്കാൻ

  • ബസ്മതി അരി - 6 കപ്പ് 
  • വെള്ളം - 11 കപ്പ് 
  • നെയ്യ് - 3 ടേബിള്‍സ്പ്പുൺ 
  • ഗ്രാമ്പു  - 4 എണ്ണം 
  • ഏലയ്ക്ക - 4 എണ്ണം 
  • പട്ട – ഒരു കഷണം 
  • കബ്സ മസാലപ്പൊടി - 1 ടീസ്പുൺ 
  • ചിക്കൻ ക്യൂബ് - 2 എണ്ണം 

തയാറാക്കുന്ന വിധം

ചൂടായ സൺഫ്ലവർ ഓയിലിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയശേഷം മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറും വരെ വഴറ്റി ചിക്കൻ ക്യൂബ്സും ചിക്കനും ചേർത്ത് ഇളക്കി ആവശ്യമായ വെള്ളം ചേർത്ത് ചിക്കൻ മുക്കാൽഭാഗം പാകമായി കഴിഞ്ഞ് കാരറ്റ്, കാപ്സിക്കം എന്നിവ ചേർത്ത് യോജിപ്പിച്ച് എടുക്കുക. ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ കബാലി മസാല റെഡി.

ചുവടു കട്ടിയുള്ള ഒരു പാനിൽ നെയ്യ് ചൂടാക്കി  ഗ്രാമ്പു, ഏലയ്ക്ക, പട്ട എന്നിവ മൂപ്പിച്ച ശേഷം വെള്ളം, ഉപ്പ്, കബ്സ മസാലപൊടി, ചിക്കൻ സ്റ്റോക്ക് ക്യൂബ് എന്നിവ ചേർത്ത് വെള്ളം നല്ലതുപോലെ തിളച്ച ശേഷം അരി ചേർത്ത്  തൊണ്ണൂറു ശതമാനം വേവാകുമ്പോൾ  ഒരു ഫോയില്‍ പേപ്പർ കൊണ്ട് പാത്രം പൊതിഞ്ഞ അടച്ചുവയ്ക്കുക.

ഒരു പ്ലേറ്റിലേക്ക് ചോറു വിളമ്പിയ ശേഷം അതിനുമുകളിൽ കബാലി ചിക്കൻ മസാല കൂട്ടിച്ചേർത്ത് ഗാർലിക് മയണൈസ് അല്ലെങ്കിൽ തക്കാളി ചട്നി കൂട്ടി കഴിക്കാം

English Summary: Kabaliyath