വ്യത്യസ്തമായ പ്രഭാത ഭക്ഷണം തയാറാക്കാൻ ഒരു കപ്പ് അവൽ മതി. ആരോഗ്യകരവും രുചികരവുമായ പ്രഭാത ഭക്ഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ചേരുവകൾ

  • അവൽ - 1 കപ്പ്
  • സവാള - 1/2 കപ്പ്
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • പച്ചമുളക് - 1
  • കറിവേപ്പില - ആവശ്യത്തിന്
  • കടുക് - 1/2 ടീസ്പൂൺ
  • ഉഴുന്ന് - 1 ടീസ്പൂൺ
  • വെള്ളം - 1/2 കപ്പ്
  • തേങ്ങാ - 1/4 കപ്പ്
  • ഉപ്പും എണ്ണയും – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ചു അതിൽ കടുകും ഉഴുന്നും ഇട്ട് മൂപ്പിച്ച് ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. അതിൽ 1/2 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് അവലും തേങ്ങയും ചേർത്തിളക്കി 2-3 മിനിറ്റ് അടച്ചു വയ്ക്കുക. പാത്രം തുറന്ന് ഇളക്കി ചൂടോടെ ഉപയോഗിക്കുക.

English Summary: Aval Uppumav , Breakfast Recipe