ബ്രഡും മുട്ടയും ഇല്ലാത്ത വീടുണ്ടോ? രുചികരമായൊരു പലഹാരം ഞൊടിയിടയിൽ റെഡിയാക്കാം, ബ്രഡ് ഓംലറ്റ്! കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരമായ വിഭവമാണ്.

ചേരുവകൾ

  • ബ്രഡ് കഷണങ്ങൾ – 4 എണ്ണം
  • മുട്ട - 3 
  • സവാള - 1 
  • കാരറ്റ് – 2
  • പച്ചമുളക് – 2
  • ഇഞ്ചി – 1 ടേബിൾസ്പൂൺ
  • കുരുമുളക്പൊടി –  1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് –  ആവശ്യത്തിന്
  • മല്ലിയില 
  • പാൽ – 1/2 കപ്പ്

തയാറാക്കുന്ന വിധം

  • സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിയുക. ഇതിലേക്ക്  മുട്ട പൊട്ടിച്ചൊഴിച്ച്, കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.
  • ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉൾഭാഗം കട്ട് ചെയ്തെടുക്കുക. ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് കഷ്ണം മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച് ചേര്‍ക്കുക. പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാനില്‍ നെയ്പുരട്ടി ചൂടാകുമ്പോള്‍, ബ്രഡിന്റെ അരിക് വെച്ച് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്, അടച്ചു വെച്ച് ഫ്ളെയിം കുറച്ച് ഒരു ഭാഗം വെന്ത് വരുമ്പോള്‍ മറിച്ചിട്ട്  വേവിച്ചെടുക്കാം.

English Summary: Bread Omelette

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT