വീട്ടിലെ മുട്ടയും പഞ്ചസാരയും ഉപയോഗിച്ച്, കേക്കിനും പുഡ്ഡിങ്ങിനും ആവശ്യമായ വിപ്പിംഗ് ക്രീം കുറഞ്ഞചിലവിൽ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയാറാക്കാമെന്നു നോക്കാം. 

ചേരുവകൾ 

▪️മുട്ട - 2 എണ്ണം (വെള്ള മാത്രം മതി)

▪️പഞ്ചസാര - 2 ടേബിൾസ്പ്പൂൺ 

തയാറാക്കുന്ന വിധം

മുട്ടയുടെ വെള്ള ഒരു ബൗളിലേക്ക് ചേർത്തശേഷം ബീറ്റർ ഉപയോഗിച്ച് ആദ്യം സ്പീഡ് കുറച്ചും പതിയെ സ്പീഡ് കൂട്ടിയും  പതപ്പിച്ചെടുക്കാം. പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര  ചേർത്ത്  അടിച്ചെടുക്കാം. പാത്രം കമിഴ്ത്തി പിടിച്ചാലും താഴേക്ക് വീഴാത്ത പരുവത്തിൽ കിട്ടുന്നതു വരെ അടിച്ചെടുക്കണം.

English Summary: Homemade Whipping Cream