വീട്ടിൽ തയാറാക്കാവുന്ന ഡാർക്ക് ചോക്ലേറ്റ് കേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണ്.

ചേരുവകൾ

1. മൈദ- ഒന്നേ മുക്കാൽ കപ്പ്
2. പഞ്ചസാര- 2 കപ്പ്
3. കൊക്കോ പൗഡര്‍- 3/4 കപ്പ്
4. ബേക്കിങ് സോഡ- 2 ടീസ്പൂൺ
5. ബേക്കിങ് പൗഡര്‍- 1 ടീസ്പൂൺ
6. ഉപ്പ് - 1/2 ടീസ്പൂൺ
7. മുട്ട - 2
8. തൈര്- 1 കപ്പ്
9. വെജിറ്റബിൾ ഓയിൽ- 1/2 കപ്പ്
10. വാനില എസ്സൻസ്‍- 1 ടീസ്പൂൺ
11. കോഫി-1 കപ്പ്

തയാറാക്കുന്ന വിധം

1. അവ്ൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ്‌ ചെയ്യുക.
2. 8 ഇഞ്ചിന്റെ കേക്ക് ടിൻ ബട്ടർ പേപ്പർ ഉപയോഗിച്ച് ലൈൻ ചെയ്യുക.
3. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ മൂന്ന് ടീസ്പൂൺ കോഫീ പൗഡർ ഇട്ടു തിളപ്പിക്കുക. അതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കുക.
4. ഇനി ഒരു ബൗളിൽ ഡ്രൈ ഇംഗ്രെടിയന്റ്‌സ് (1 മുതൽ 6 വരെ ) എല്ലാം ഇട്ട് നന്നായി മിക്സ് ചെയ്തു മാറ്റി വയ്ക്കാം. ഒരു അരിപ്പ ഉപയോഗിച്ച് 3-4 തവണ നന്നായി മിക്സ് ചെയ്യണം
5. മറ്റൊരു ബൗളിലക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴികുക.അത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് തൈര്,അര കപ്പു വെജിറ്റബിൾ ഓയിൽ, 1 ടീസ്പൂൺ വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
6. ഇനി നേരത്തെ മിക്സ് ചെയ്തു മാറ്റി വച്ച ഡ്രൈ മിക്സ് ഇതിലേക്ക് കുറേശ്ശെയായി ഇട്ടു മിക്സ് ചെയ്യുക.
7. നേരത്തെ ഉണ്ടാക്കിയ കോഫീ തണുത്ത ശേഷം ഇതിലേക്ക് കുറേശ്ശേ ഒഴിക്കുക.
8. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന ബേക്കിങ് ടിന്നിലേക്ക് ഒഴിക്കുക.
9. കേക്ക് ബാറ്റർ കേക്ക് ടിന്നിന്റെ പകുതി വരെ ഒഴിക്കാം.
10. പ്രീ ഹീറ്റ്‌ ചെയ്ത അവ്നിൽ 180 ഡിഗ്രിയിൽ 45 മിനിറ്റഅ ബേക്ക് ചെയ്ത് എടുക്കുക. തണുത്ത ശേഷം  കേക്ക് ടിന്നിൽ നിന്നും പുറത്തെടുക്കാം.

English Summary: Double Dark Chocolate Cake