മുളകുപൊടി ചേർക്കാതെ എരിപൊരി രുചിയിൽ പെപ്പർ ചിക്കൻ!
മുളകും മുളകുപൊടിയും ചേർക്കാതെ ഒരു കിടിലൻ പെപ്പർ ചിക്കനാണ് ഇന്നത്തെ സ്പെഷൽ. രുചിയിൽ ഈ ചിക്കൻ ഡ്രൈ ഫ്രൈയെ തോൽപിക്കാൻ ആർക്കും പറ്റില്ല.
ചേരുവകൾ
- ചിക്കൻ - 300 ഗ്രാം
- സവാള - 3 എണ്ണം അരിഞ്ഞത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ
- കുരുമുളക് -1 സ്പൂൺ
- ജീരകം -1 സ്പൂൺ
- പെരുംജീരകം - 1/2 സ്പൂൺ
- ഗരം മസാല - 1/2 സ്പൂൺ
- ജീരകം പൊടിച്ചത് - 1/4 സ്പൂൺ
- മഞ്ഞൾപ്പൊടി -1/2 സ്പൂൺ
- മല്ലിപ്പൊടി - 2 സ്പൂൺ
- തൈര് - 2 സ്പൂൺ
- കുരുമുളക് പൊടി - 3 സ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പാൻ ചൂടാക്കി 1 1/2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക.
- ഇതിൽ സവാള അരിഞ്ഞത് , 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , 1 സ്പൂൺ കുരുമുളക് , 1 സ്പൂൺ ജീരകം, 1/2 സ്പൂൺ പെരും ജീരകം എന്നിവ ചേർത്ത് വഴറ്റുക.
- അര സ്പൂൺ ഗരം മസാല, കാൽ സ്പൂൺ ജീരകം പൊടിച്ചത്, അര സ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിൽ നിന്നും 3 സ്പൂൺ മസാല വേറൊരു പ്ലേറ്റിൽ എടുക്കുക.
- പാനിലേക്ക് 300ഗ്രാം ചിക്കൻ ചേർത്ത് വേവിക്കുക.
- മിക്സിയിൽ 3 സ്പൂൺ കുരുമുളക് പൊടിച്ചെടുക്കുക.
- മാറ്റി വെച്ച 3 സ്പൂൺ മസാല മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.
- ഇതേ മിക്സി ജാറിൽ 2 സ്പൂൺ തൈര് ചേർത്ത് അടിച്ചെടുക്കാം
- മസാല അരച്ചത്, തൈര്, 3 സ്പൂൺ കുരുമുളക് പൊടി എന്നിവ ചിക്കനിലേക്ക് ചേർത്ത് 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കാം.
English Summary: Pepper Chicken Recipe