ചിക്കൻ കബാബ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

1. ചിക്കൻ  - 1/4കിലോ (ചിക്കൻ എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുത്തു കഴുകി വെള്ളം വാർന്നു പോകാൻ വയ്ക്കുക)

2. പട്ട- 1.ഗ്രാമ്പു-1, ഏലയ്ക്കാ 1,മുളക്കുപൊടി -2 ടീസ്പൂൺ, മല്ലിപ്പൊടി - 2ടീസ്പൂൺ, ഉപ്പ് 1- ടീസ്പൂൺ എന്നിവ ഒരു മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

3. ചിക്കനിലേക്ക് പൊടിയും 1 ടേബിൾസ്പൂൺ റ്റുമാറ്റോ സോസും ചേർത്ത് നന്നായി യോജിപ്പിച്ച് 4 മുതൽ 6 മണിക്കൂർ വരെ ഫ്രിഡ്ജിൽ വയ്ക്കുക

4. സവാള- 1, തക്കാളി- 1, കാപ്സിക്കം-1 എന്നിവ ചെറിയ ചതുരകഷണങ്ങളാക്കി മുറിച്ച് വയ്ക്കുക.

5. ഒരു കബാബ് സ്റ്റിക്കിൽ ആദ്യം ചിക്കൻ പിന്നെ കാപ്സിക്കം തക്കാളി സവാള വിണ്ടും ചിക്കൻ എന്ന ക്രമത്തിൽ 3 ലെയർ ആയി കുത്തി എടുക്കുക.

6. ഒരു ഇരുമ്പ് ദോശ കല്ലിൽ കുറച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് വച്ച് കബാബിനെ ടോസ്റ്റ് ചെയ്തു എടുക്കുക.എല്ലാവശവും ഒരു പോലെ വെന്തു കിട്ടാൻ ഇടയ്ക്കിടെ കാബാബ് തിരിച്ചു കൊടുക്കണം.

7. എല്ലാവശവും ഒരു പോലെ വെന്ത ശേഷം കല്ലിൽ നിന്നും മാറ്റാം

8. ചിക്കൻ കബാബ് ഒരു സ്റ്റാർട്ടപ് ആയും സൈഡ് ഡിഷ് ആയും ഉപയോഗിക്കാം.

English Summary: Chicken Thava Kabab