കുട്ടികൾക്ക് ഇഷ്ടപ്പെട്ട കുർകുറെ വീട്ടിൽ തയാറാക്കിയാലോ?
കുട്ടികൾക്ക് ഇഷ്ടപെട്ട കുർകുറെ ഒരു വ്യത്യസ്ത രുചിയിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയാറാക്കാം.
ചേരുവകൾ
• മക്കറോണി -1 കപ്പ്
• എണ്ണ
• ഉപ്പ് -1 സ്പൂൺ
• മുളക്പൊടി -1/2 സ്പൂൺ
• ചിക്കൻ മസാല -1സ്പൂൺ
• കോൺഫ്ളോർ -2 സ്പൂൺ
• അരിപ്പൊടി -2 സ്പൂൺ
• കറിവേപ്പില
• ഉണക്ക മുളക് -2
• വെളുത്തുള്ളി -3
തയാറാക്കുന്ന വിധം
• ഒരു കപ്പ് മക്കറോണി കുറച്ചു വെള്ളം ഒഴിച് 1/2 സ്പൂൺ ഉപ്പും 1 സ്പൂൺ എണ്ണയും ഒഴിച്ച് 4 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക.
• വേവിച്ച മക്കറോണിയിൽ ഉപ്പ് -1/2 സ്പൂൺ, കോൺഫ്ലോർ 2 സ്പൂൺ, അരിപൊടി 2 സ്പൂൺ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
• എണ്ണ ചൂടാക്കി മക്കറോണി പൊരിച്ച് എടുക്കുക, അതേ എണ്ണയിലോട്ട് ഉണക്കമുളകും കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും പൊരിച്ച് എടുക്കുക.
• ഇതിൽ മുളകുപൊടി -1/2 സ്പൂൺ, ചിക്കൻ മസാല -1/2 സ്പൂൺ, ഉപ്പ് -1/2 സ്പൂൺ എന്നിവ ചേർത്ത് യോജിപ്പിക്കുക.
English Summary: Easy Snack Recipe