വീട്ടിൽ രുചികരമായി ഗോതമ്പ് മുറുക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

  • ഗോതമ്പ് പൊടി - 1 കപ്പ്
  • ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
  • മുളകുപൊടി – 1.5 ടീസ്പൂൺ
  • ചുക്ക് –  3/4 ടീസ്പൂൺ (ഇഞ്ചിപ്പൊടി)
  • എള്ള് – 1/2 ടീസ്പൂൺ
  • അയമോദകം –  1/2 ടീസ്പൂൺ
  • ജീരകം –  1/2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • കായം – ഒരു നുള്ള് 
  • എണ്ണ – 2 ടീസ്പൂൺ
  • ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ഗോതമ്പ് മാവ് 10 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കുക. ഇതിലെ കട്ടകൾ ഉടച്ചെടുക്കാം.
  • ഉഴുന്ന് ചെറിയ ഗോൾഡൻ കളറിൽ വറത്തു പൊടിച്ചെടുക്കുക.
  • ഗോതമ്പുമാവ് ഉഴുന്നുപൊടിയുമായി യോജിപ്പിക്കാം. അതിൽ മുളകുപൊടിയും  ഇഞ്ചിപ്പൊടിയും കുരുമുളകുപൊടിയും  കായപ്പൊടിയും എള്ളും അയമോദകയും ജീരകവും ഉപ്പും ചേർത്ത് യോജിപ്പിച്ച് എണ്ണയും ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മയത്തിൽ കുഴച്ച് എടുക്കാം.
  • ഇത് മുറുക്ക് ഉണ്ടാക്കുന്ന അച്ചിൽ ഇട്ട് വട്ടത്തിൽ മുറുക്ക് ചുറ്റി വയ്ക്കുക. പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുറുക്ക് ലൈറ്റ് ഗോൾഡൻ കളറിൽ വറുത്തെടുക്കുക.

English Summary: Wheat Murukku with Ginger

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT