കപ്പപ്പുഴുക്കിന്റെ കൂടെ കഴിക്കാൻ പറ്റിയ നാടൻ ‘തൈര് ചമ്മന്തി’. ചൂട് കപ്പയ്ക്ക് ഇതിലും നല്ല കോമ്പിനേഷൻ വേറെയില്ല.

ചേരുവകൾ

ചെറിയ ഉള്ളി - ഒരുകപ്പ്
തൈര് - ഒരുകപ്പ്
കാന്താരി മുളക് - 20 എണ്ണം
വെളുത്തുള്ളി - ഒരല്ലി
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം
ചെറിയ ഉള്ളി, കാന്താരിമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ മിക്സിയിൽ ചതച്ചെടുക്കുക ( അരകല്ലിലും ചതച്ചെടുക്കാം). ഇത് തൈര് ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം.

English Summary: Kappa Chammanthi Recipe Video