ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്യാവുന്ന രുചികരമായ ബിസ്ക്കറ്റ് പുഡിങ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ബിസ്കറ്റ് – 250 ഗ്രാം 
  • പഞ്ചസാര – 2 ടീസ്പൂൺ 
  • ഉപ്പില്ലാത്ത വെണ്ണ – 60 ഗ്രാം 
  • വിപ്പിംഗ് ക്രീം – 250 മില്ലി
  • പഞ്ചസാര (ആവശ്യമെങ്കിൽ) 
  • സൗർ ക്രീം (Sour Cream) –  200 ഗ്രാം 
  • മിൽക്ക് മെയ്ഡ് – 100 ​​ഗ്രാം 
  • വനില എക്സ്ട്രാക്ട് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ബിസ്കറ്റ് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ പഞ്ചസാരയും വെണ്ണയും ചേർത്ത് അടിച്ചെടുക്കുക.

ഇതൊരു പുഡിങ്  ട്രേയിൽ നിരത്തിയ ശേഷം തണുപ്പിക്കുക. ഈ സമയം കൊണ്ട് വിപ്പിംഗ് ക്രീം അടിച്ചെടുക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. ഇതിലേക്ക് സൗർ ക്രീം, വാനില എക്സ്ട്രാക്ട്, മിൽക്ക് മെയ്ഡ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. 

ഇത് ബിസ്കറ്റ് ലെയറിനു മുകളിൽ ഒഴിക്കാം. ഇഷ്ടമുള്ള ടോപ്പിംഗ്‌സ് ഉപയോഗിച്ച് അലങ്കരിക്കുക. തണുപ്പിച്ച ശേഷം വിളമ്പാം.

Note : അലങ്കരിക്കാൻ കാപ്പിപ്പൊടി, കൊക്കോപ്പൊടി, ജാം, ജെല്ലികൾ, ഫ്രൂട്ട് പ്യൂരിസ്, കാരമൽ, ചോക്ലേറ്റ് ഏതു വേണമെങ്കിലും  ഉപയോഗിക്കാം..

English Summary: Biscuit Pudding Recipe