വീട്ടിൽ ബാക്കിവരുന്ന ചോറ് കൊണ്ട് നല്ല മുറുക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

• ചോറ് – ഒരു കപ്പ്‌
• അരിപ്പൊടി – അര കപ്പ്
• കടലമാവ് – കാൽ കപ്പ്
• ഉപ്പ് – ആവശ്യത്തിന്
• കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
• കായം – കാൽ ടീസ്പൂൺ
• ജീരകം – 1 ടീസ്പൂൺ
• ഓയിൽ – 1 ടീസ്പൂൺ
• ബട്ടർ – 1 ടീസ്പൂൺ
ഓയിൽ /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചോറ് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി, കടലമാവ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.  ശേഷം ഇതിലേക്കു 1 ടീസ്പൂൺ ഓയിൽ,  1 ടീസ്പൂൺ ബട്ടർ എന്നിവ  ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. നൂൽപുട്ട് അച്ച് ഉപയോഗിച്ച്  ഈ മാവ് മുറുക്ക് രൂപത്തിൽ ആക്കി എടുക്കുക. ശേഷം എണ്ണയിൽ വറുത്തെടുക്കാം.

English Summary:  Murukku Recipe