കുട്ടികൾക്ക് കൊടുക്കാം വീട്ടിൽ തയാറാക്കിയ ഹെൽത്തി പ്രോട്ടീൻ പൗഡർ
ചെറിയ കുട്ടികൾ മുതൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഹെൽത്തി പ്രോട്ടീൻ പൗഡർ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ബദാം -1/4 കപ്പ്
- വാൽനട്ട് -1/4 കപ്പ്
- പിസ്ത -1/4 കപ്പ്
- അണ്ടിപ്പരിപ്പ് -1/4 കപ്പ്
- കപ്പലണ്ടി -1/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രം ചൂടാക്കി ഓരോന്നായി വറുത്തെടുക്കുക. കളർ മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം, കരിഞ്ഞു പോകരുത്. നന്നായി തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഹെൽത്ത് പൗഡർ തയാറായിക്കഴിഞ്ഞു. ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾസ്പൂൺ പൗഡർ ചേർത്ത് കുടിക്കാം. ദിവസവും ഒരു ടേബിൾസ്പൂൺ ഇഷ്ടമുള്ള ഭക്ഷണത്തോട് ചേർത്ത് കഴിക്കാം. വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിച്ചാൽ ഒരു മാസം വരെ ഉപയോഗിക്കാം.
English Summary: Protein Powder