പ്രഭാത ഭക്ഷണത്തിന് സ്വാദിഷ്ടമായ ഒറോട്ടി റെഡിയാക്കിയാലോ?

ചേരുവകൾ

  • പുഴുങ്ങലരി /പൊന്നിഅരി - 1കപ്പ്‌ 
  • ഉപ്പ് -ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചൂട് വെള്ളത്തിൽ പുഴുങ്ങലരി 5മണിക്കൂർ കുതിർത്തുവയ്ക്കുക. ശേഷം അരി കഴുകി ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്രൈൻഡറിൽ 2 ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇത് ഒരു വാഴ ഇലയിൽ ഓരോ ഉരുളകളാക്കി ഉരുട്ടി വച്ച് കൈപത്തികൊണ്ട് പരത്തി എടുക്കുക. പാനിൽ ചുട്ടെടുക്കാം. 

English Summary: Orotti Recipe